കലബുറഗി വിമാനത്താവളത്തിൽ നിതിൻ ഗഡ്കരിയുടെ ചായ വൈകി

ബെംഗളൂരു: ഡൽഹിയിലേക്കുള്ള പ്രത്യേക വിമാനത്തിൽ ഗണഗാപൂരിലെ ദത്ത മന്ദിർ സന്ദർശിച്ച ശേഷം കലബുറഗി വിമാനത്താവളത്തിലെത്തിയ കേന്ദ്ര റോഡ് ഗതാഗത മന്ത്രി നിതിൻ ഗഡ്കരിക്ക് വിമാനത്താവളത്തിൽ ഒരു ചായയ്ക്കായി കാത്തിരിക്കേണ്ടി വന്നത് 15 മിനിറ്റ്

ഹെലികോപ്റ്ററിൽ കലബുറഗി വിമാനത്താവളത്തിലെത്തിയ ഗഡ്കരി വിഐപി ലോഞ്ചിൽ ചായ ആവശ്യപ്പെട്ടിരുന്നു. പ്രോട്ടോക്കോൾ പ്രകാരം മന്ത്രിക്ക് പ്രഭാതഭക്ഷണവും ചായയും നൽകാനുള്ള സൗകര്യം എയർപോർട്ട് ഉദ്യോഗസ്ഥർ നടത്തണം. പക്ഷേ, ചായ തയ്യാറാക്കി വച്ചിരുന്നില്ല. കൂടാതെ മന്ത്രിക്ക് നല്കാൻ ഉദ്ദേശിക്കുന്ന ഭക്ഷ്യവസ്തുക്കൾ ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥർ പരിശോധിക്കേണ്ടതുമുണ്ട് അതുകൊണ്ടുതന്നെ മന്ത്രിയ്ക്കായി കന്റീനിൽ തയാറാക്കിയ ഭക്ഷണസാധനങ്ങളുമായി വന്ന ജീവനക്കാരൻ ടെർമിനലിലെ സുരക്ഷ പരിശോധനയിൽ കുടുങ്ങിയതോടെ ചായയെത്താൻ വീണ്ടും വൈകി.

  ബെംഗളൂരു സാറ്റലൈറ്റ് ടൗൺ റിങ് റോഡ് പദ്ധതി 2029-ന് മുമ്പ് പൂർത്തിയാകില്ല; കാരണം അറിയാൻ വായിക്കാം

15 മിനിറ്റിനുള്ളിലെ കാത്തിറിപ്പിനിടയിൽ ഗഡ്കരി രണ്ടുതവണ ചായ എത്താൻ വൈകുമോയെന്ന് മന്ത്രി എംഎൽസി ബിജി പാട്ടീലിനോട് തിരക്കിയിരുന്നു. മന്ത്രി രണ്ടാമതും ചായ ചോദിച്ചതോടെ അധികൃതർ പുറത്തുനിന്ന് ചായ എത്തിച്ച് നൽകുകയായിരുന്നു.

  മുതിർന്ന നടനും പ്രശസ്ത സംവിധായകനുമായ പി. ഭാരതിരാജ അന്തരിച്ചു

ഇതിനിടെ മന്ത്രിയെ കാണാൻ വിമാനത്താവളത്തിലെത്തിയ സ്ഥലം എംപി ഉമേഷ് ജാദവ് മന്ത്രിയെ സ്വീകരിക്കുന്നതിൽ വിമാനത്താവള അധികൃതർക്ക് വീഴ്ച വന്നതായി പറയുകയും ഉദ്യോഗസ്ഥരോട് വിശദീകരണം ആവശ്യപ്പെടുകയും ചെയ്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരു യാത്രിക്കാർ ശ്രദ്ധിക്കുക; പ്രധാന റോഡുകളിൽ കർശന ഗതാഗത നിയന്ത്രണം; പാർക്കിങ്ങും നിരോധിച്ചു
[masterslider id="10"]

Related posts