കവർച്ചാ കേസ് പ്രതികളും കൂട്ടു പ്രതികളും പോലീസ് പിടിയിൽ

ബെംഗളൂരു: മംഗളുരുവിൽ നിരവധി കവര്‍ച്ചാക്കേസുകളില്‍ പ്രതികളായ രണ്ട് പേരും മോഷണമുതലുകള്‍ വാങ്ങിയ ജ്വല്ലറി ഉടമകളും അടക്കം നാലുപേര്‍ മംഗളൂരുവില്‍ പൊലീസ് പിടിയിലായി.

തിരുവായില്‍ സ്വദേശിയായ വാമഞ്ഞൂര്‍ ആരിഫ്, ബോണ്ടയില്‍ കാവൂര്‍ സ്വദേശി മുഹമ്മദ് ഹനീഫ് എന്നിവരെയാണ് മംഗളൂരു റൂറല്‍ പൊലീസ് അറസ്റ്റ് ചെയ്തത്. ആരിഫിനെതിരെ വിവിധ പോലീസ് സ്റ്റേഷനുകളിലായി കവര്‍ച്ച, ഭവനഭേദനം, കൊലപാതകശ്രമം തുടങ്ങിയ 18 കേസുകൾ നിലവിലുണ്ട്. ഹനീഫിനെതിരെ ബജ്‌പെ പൊലീസ് സ്റ്റേഷനില്‍ കവര്‍ച്ചയ്ക്കും കേസുണ്ട്. 2022 ഏപ്രില്‍ 12ന് മംഗളൂരു റൂറല്‍ പൊലീസ് പരിധിയിലെ പല്‍ഡേന്‍ ഗ്രാമത്തില്‍ നിന്ന് മമത എന്ന സ്ത്രീയുടെ സ്വര്‍ണം തട്ടിയെടുത്ത ശേഷം മോട്ടോര്‍ സൈക്കിളില്‍ രക്ഷപ്പെട്ടത് ആരിഫും മുഹമ്മദ് ഹനീഫുമാണെന്ന് പോലീസിന്റെ ചോദ്യം ചെയ്യലില്‍ വ്യക്തമായി.

  സെക്സ് റാക്കറ്റിന് വിൽക്കാൻ ശ്രമം: കാമുകനെ വെട്ടിനുറുക്കി ഫ്ലാറ്റിൽ തള്ളി യുവതി കടന്നു കളഞ്ഞു

2022 മാര്‍ച്ച്‌ 26ന് കളറായിയില്‍ പാര്‍ക്ക് ചെയ്തിരുന്ന ഇരുചക്ര വാഹനം ഹനീഫ് മോഷ്ടിക്കുകയും അത് ഉപയോഗിക്കുകയും ചെയ്തത്. വത്സല എന്ന സ്ത്രീയുടെ 10 ഗ്രാം തൂക്കം വരുന്ന സ്വര്‍ണ്ണമാല തട്ടിയെടുത്ത കേസിലും ഹനീഫ് പ്രതിയാണ്. കാവൂര്‍ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ ആരിഫും ഹനീഫും മോഷ്ടിച്ച 18 ഗ്രാം തൂക്കമുള്ള രണ്ട് സ്വര്‍ണ്ണ ചെയിനുകള്‍ വാങ്ങിയതിന് ജ്വല്ലറി ഉടമകളായ അബ്ദുല്‍ സമദ് പി പി, മുഹമ്മദ് റിയാസ് എന്നിവരെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ആരിഫും ഹനീഫും മോഷ്ടിച്ച രണ്ട് മോട്ടോര്‍ ബൈക്കുകളും പൊലീസ് കസ്റ്റഡിയിലെടുത്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഒഴിപ്പിക്കപ്പെട്ടവർ വീണ്ടും കാൽനടപ്പാതകളിലേക്ക്; തെരുവ് കച്ചവടക്കാരിൽ നിന്ന് 5000 രൂപ വീതം പിരിക്കുന്നതായി പരാതി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പകുതി വിലയ്ക്ക് പിഴയടയ്ക്കാൻ വൻ തിരക്ക്; 14 ദിവസം കൊണ്ട് ബെംഗളൂരു ട്രാഫിക് പോലീസിന് 18 കോടി!
[masterslider id="10"]

Related posts