കര്‍ണാടക.ആര്‍.ടി.സി.ഈസ്റ്റർ സ്പെഷലുകൾ പ്രഖ്യാപിച്ചു;കേരള ആർടിസിയുടെത് സ്പെഷലുകൾ അടുത്തയാഴ്ച

ബെംഗളൂരു : കേരള ആർടിസിക്കും മുൻപേ ഈസ്റ്റർ സ്പെഷൽ ബസുകൾ പ്രഖ്യാപിച്ച് കർണാടക ആർടിസി. ഈ മാസം 28നു കോട്ടയം, എറണാകുളം, തൃശൂർ എന്നിവിടങ്ങളിലേക്ക് മൂന്നു സ്പെഷൽ സർവീസുകളാണ് ഇന്നലെ വരെ അനുവദിച്ചത്.

കോട്ടയം(1667 രൂപ), എറണാകുളം(1667 രൂപ), തൃശൂർ(1517) എന്നിങ്ങനെയാണ് സ്പെഷൽ ബസുകളിലെ ടിക്കറ്റ് ചാർജ്. സാധാരണ ദിവസങ്ങളിൽ 1200 രൂപ നിരക്കുള്ള ബെംഗളൂരു–തിരുവനന്തപുരം എസി സ്കാനിയ ബസിൽ 29ലെ ടിക്കറ്റ് ചാർജ് 1900 രൂപയായി കൂട്ടുകയും ചെയ്തു. ഈ ദിവസം 1301 മുതൽ 1381 രൂപ വരെയാണ് ഇതേ യാത്രയ്ക്കു കേരള ആർടിസിയുടെ ബെംഗളൂരു–തിരുവനന്തപുരം എസി ബസുകളിലെ നിരക്ക്.

ബെംഗളൂരുവിൽ നിന്നു കേരള ആർടിസിയുടെ ഈസ്റ്റർ സ്പെഷലുകൾ അടുത്തയാഴ്ച പ്രഖ്യാപിക്കുമെന്ന് അധികൃതർ അറിയിച്ചു. കോട്ടയം, എറണാകുളം, തൃശൂർ, കോഴിക്കോട്, കണ്ണൂർ, തലശ്ശേരി, പയ്യന്നൂർ എന്നിവിടങ്ങളിലേക്കെല്ലാം തിരക്കനുസരിച്ച് അധിക സർവീസുകൾ ഉണ്ടായിരിക്കും. ക്രിസ്മസ് അവധിക്കു നാലു ദിവസങ്ങളിലായി നൂറോളം സ്പെഷൽ സർവീസുകളുണ്ടായിരുന്നു. തമിഴ്നാടുമായി സംസ്ഥാനാന്തര കരാർ നിലവിൽ വന്നതിനാൽ സേലം, കോയമ്പത്തൂർ വഴിയും സ്പെഷൽ സർവീസുകൾ ഉണ്ടാകുമെന്ന് അധികൃതർ സൂചന നൽകി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

നിങ്ങളുടെ അഭിപ്രായം എഴുതൂ..