വ്യാജ രേഖ ചമയ്ക്കൽ മാത്രമല്ല, വിദ്യയ്‌ക്കെതിരെ കൂടുതൽ പരാതികൾ ഉയരുന്നു 

കൊച്ചി: ഗസ്റ്റ് ലക്ഷ്‌ററാകാൻ വ്യാജരേഖ ചമച്ച് പ്രതിക്കൂട്ടിലായ എസ്.എഫ്.ഐ മുൻ നേതാവ് കെ.വിദ്യായ്‌ക്കെതിരെ കൂടുതൽ പരാതികളുയരുന്നു. വിദ്യാ കാലടി ശ്രീശങ്കരാചാര്യ സംസ്‌കൃത സർവകലാശാലയിൽ പി.എച്ച്.ഡി. നിയമനം നേടിയത് സംവരണം അട്ടിമറിച്ചെന്ന കണ്ടെത്തലിന്റെ രേഖകൾ പുറത്ത് വന്നു. ശ്രീശങ്കരാചാര്യ സംസ്‌കൃത സർവകലാശാല എസ്‌സി-എസ്ടി സെല്ലാണ് വിദ്യ  അട്ടിമറിച്ചെന്ന് കണ്ടെത്തി. 2020-ലാണ് എസ്‌സി-എസ്ടി സെൽ സർവകലാശാലയ്ക്ക് ഇത്തരത്തിൽ ഒരു റിപ്പോർട്ട് കൈമാറിയിട്ടുള്ളത്.

  ഓട്ടോ ഡ്രൈവറുടെ കൈകളിൽ കോടികളുടെ ലംബോർഗിനി നൽകി വ്യവസായി; നെറ്റിസൺമാരുടെ മനസ്സ് കവർന്ന ബെംഗളൂരു കാഴ്ച

മഹാരാജാസ് കോളേജിന്റെ വ്യാജ എക്‌സ്‌പീരിയൻസ് സർട്ടിഫിക്കറ്റ് ചമച്ചതിനാണ് ഇപ്പോൾ വിദ്യ പ്രതിക്കൂട്ടിലായിരിക്കുന്നത്. അട്ടപ്പാടി ആർ.ജി.എം. ഗവ. ആർട്സ് ആൻഡ് സയൻസ് കോളേജിൽ കഴിഞ്ഞ ആഴ്ച ഗസ്റ്റ് ലക്ചറർ അഭിമുഖത്തിന് ചെന്നപ്പോഴാണ് കെ. വിദ്യ വ്യാജ എക്‌സ്‌പീരിയൻസ് സർട്ടിഫിക്കറ്റ് സമർപ്പിച്ചത്. കോളേജിന്റെ പരാതിയിൽ വിദ്യക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്.

രാഷ്ട്രീയ ബന്ധമുപയോഗിച്ചാണ് വിദ്യ വ്യാജ സർട്ടിഫിക്കറ്റുണ്ടാക്കിയതെന്ന ആരോപണം നിലനിൽക്കെയാണ് കാലടി സർവകലാശാലയിലെ എസ്‌സി-എസ്‌ടി സെല്ലിന്റെ റിപ്പോർട്ടിലും ഇവരുടെ സ്വാധീനം പറയുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വാഹനത്തിലെ പോറലുകൾ കണ്ട് ഇനി ടെൻഷൻ വേണ്ട; വീട്ടിൽ തന്നെ പരിഹരിക്കാം എളുപ്പവഴികൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മേക്കേദാട്ടു പദ്ധതി: തമിഴ്‌നാടുമായി ചർച്ചയ്ക്ക് തയ്യാറാണെന്ന് കർണാടക മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ
[masterslider id="10"]

Related posts