ദേശീയ പതാകയെ അപമാനിച്ചതിന് ഇന്ത്യന്‍ ബോക്സിംഗ് താരം വിജേന്ദര്‍ സിംഗിനെതിരെ പൊലീസില്‍ പരാതി

ന്യൂഡല്‍ഹി : ദേശീയ പതാകയെ അപമാനിച്ചതിന് ഇന്ത്യന്‍ ബോക്സിംഗ് താരം വിജേന്ദര്‍ സിംഗിനെതിരെ പൊലീസില്‍ പരാതി. വിജേന്ദര്‍ തന്റെ പ്രഥമ ഡബ്ള്യു ബി ഒ ഏഷ്യ പെസഫിക്ക് സൂപ്പര്‍ മിഡില്‍ വെയ്റ്റ് മത്സരത്തില്‍ ദേശീയ പതാകയോട് അനാദരവ് കാട്ടിയെന്നാണ് പരാതി. 

വസുന്തര എന്‍ക്ളേവ് നിവാസിയായ ഉല്ലാസാണ് സിംഗിനെതിരെ അശോക് നഗര്‍ പൊലീസില്‍ പരാതി നല്‍കിയത്.  ഓസ്ട്രേലിയക്കാരന്‍ കെറി ഹോപ്പിനെതിരായ മത്സരത്തില്‍ വിജേന്ദര്‍ ധരിച്ചിരുന്ന  മൂവര്‍ണത്തിലുള്ള ഷോര്‍ട്ട്സ്  ഇന്ത്യന്‍ ദേശീയ പതാകയെ അപമാനിക്കുന്നതായിരുന്നു എന്നാണ് പരാതി.

  ബെംഗളൂരു-ചെന്നൈ എക്സ്പ്രസ് വേ: 100 കിലോമീറ്റർ പാത ഗതാഗതത്തിന് തുറന്നു; ടോൾ നിരക്ക് അടക്കമുളള വിവരങ്ങൾ അറിയാം

മത്സരത്തില്‍ വിജേന്ദര്‍ ധരിച്ച ഷോര്‍ട്ടിസിനു പിന്നില്‍ ഇന്ത്യന്‍ പതാകയുടെ ചിത്രമുണ്ടായിരുന്നു. ഇന്ത്യയുടെ ഫ്ലാഗ് കോഡിന്റെ ലംഘനമാണ് ഇതെന്നാണ്  ഉല്ലാസ് പരാതിയില്‍  വ്യക്തമാക്കുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മഴയകന്നു, ബെം​ഗളൂരുവിൽ വേനൽച്ചൂട്; താപനില കുതിച്ചുയരുന്നു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts