വിദ്വേഷം പ്രചരിപ്പിക്കുന്ന വെബ്സൈറ്റ് കള്‍ക്ക് എതിരെ കര്‍ശന നടപടികള്‍ :കേന്ദ്ര അഭ്യന്തര സഹമന്ത്രി

ന്യൂഡല്‍ഹി: വര്‍ഗ്ഗീയതയും വംശീയവിദ്വേഷവും പ്രചരിപ്പിച്ച വെബ്സൈറ്റുകള്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിരണ്‍ റിജിജു. ഇത്തരം വെബ്‌സൈറ്റുകള്‍ മൂലം നിരവധി സൈബര്‍ കുറ്റകൃത്യങ്ങളുടെ എണ്ണം വര്‍ദ്ധിച്ചിരുന്നതായും  മന്ത്രി ലോക്സഭയില്‍ പറഞ്ഞു.

ഭീകര സംഘടനകളായ അല്‍-ഖ്വയ്ദ, ഹിസ്ബുള്‍ മുജാഹ്ദ്ദീന്‍, ഐഎസ്, ബോക്കോ ഹറാം തുടങ്ങിയ ഭീകര സംഘടനകള്‍ ആളുകളെ തങ്ങളുടെ സംഘടനകളിലേക്ക് റിക്രൂട്ട് ചെയ്യുന്നതിനായി സോഷ്യല്‍ മീഡിയകളെ ഉപയോഗിക്കുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു.

  ഹൈവേയിലെ 'മുട്ടാക്രമണം? കെഎസ്ആർടിസി ബസ് അപകടത്തിന് കാരണം മുട്ടയേറെന്ന് സംശയം; കർണാടക സർക്കാരിന് കത്തയച്ച് മന്ത്രി സിപി ജോൺ

കേന്ദ്രസര്‍ക്കാര്‍ ഇതിനെ ശക്തമായി നേരിടുമെന്നും അദ്ദേഹം വ്യക്തമാക്കി. ദാദ്രിയില്‍ പശുമാംസം സൂക്ഷിച്ചതിന് മധ്യവയസ്‌കനെ തല്ലിക്കൊന്ന സംഭവം സമൂഹത്തില്‍ വിദ്വേഷം പ്രചരിപ്പിക്കുന്നതിനും ജനങ്ങളെ വിഘടിപ്പിക്കുന്നതിനും ഉപയോഗിച്ചതായി അദ്ദേഹം ചൂണ്ടിക്കാട്ടി.

സൈബര്‍ കുറ്റകൃതൃങ്ങള്‍ വലിയ ഭീഷണിയാണ്. അതു നേരിടാന്‍ നമ്മള്‍ തയ്യാറുമാണെന്ന് റിജിജു വ്യക്തമാക്കി. സൈബര്‍ സുരക്ഷയുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് മതിയായ പരിശീലനം നേടിയ സംഘത്തിന്റെ അപര്യാപ്തത ഉള്‍പ്പെടെ നിരവധി വെല്ലുവിളികള്‍ ഉണ്ടെന്നും ഇത് പരിഹരിക്കുന്നതിന് ധാരാളം കടമ്പകള്‍ കടക്കേണ്ടതുണ്ടെന്നും റിജിജു പറഞ്ഞു.

  അതിസുരക്ഷാ ജയിലിൽ ജീവപര്യന്തം തടവുകാരൻ പ്രജ്വൽ രേവണ്ണയുടെ പക്കൽനിന്ന് ഫോൺ പിടിച്ചെടുത്തു

അതേസമയം അടിയന്തിര ഘട്ടങ്ങള്‍ നേരിടുന്നതിന് സര്‍ക്കാരിന് പ്രത്യേക സംവിധാനങ്ങള്‍ ഉണ്ടെന്നും മന്ത്രി വ്യക്തമാക്കി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  തുടക്കം ബെംഗളൂരുവിൽ; ഇനി ഗ്യാസ് കണക്ഷൻ വേണ്ട! തക്കാളിയും ഉള്ളിയും ഓർഡർ ചെയ്യുന്നതുപോലെ ഗ്യാസ് സിലിണ്ടറും വീട്ടിലെത്തും
[masterslider id="10"]

Related posts