നിർത്താതെ പോയ ബസിന്റെ ഗ്ലാസ്‌ എറിഞ്ഞു പൊട്ടിച്ചു ;യുവതിയ്ക്ക് 5000 പിഴ

ബെംഗളൂരു: കൈകാണിച്ചിട്ടും ബസുകളൊന്നും​ നിർത്താത്തതിന്​ ദേഷ്യംപിടിച്ച്​ കല്ലെടുത്തെറിഞ്ഞ് ബസിന്റെ ഗ്ലാസ് പൊട്ടിച്ച യുവതിക്ക്​ പിഴശിക്ഷ.

കൊപ്പൽ ജില്ലയിലാണ്​ സംഭവം. അമ്പലത്തിൽ പോകാൻ ഇറങ്ങി ബസ് കാത്ത് നിന്ന്​ മടുത്ത ലക്ഷ്മി എന്ന സ്ത്രീയാണ്​ അറ്റകൈ പ്രയോഗം നടത്തിയത്​. 5000 രൂപയാണ് ഇവർക്ക്​ പിഴ ശിക്ഷയായി ലഭിച്ചത്.

കൊപ്പലിൽ നിന്ന്​ ഹൂഗ്ലിയിലേക്ക് ഹുലിഗെമ്മ ക്ഷേത്ര ദർശനത്തിന്​ പോകാനാണ്​ ലക്ഷ്മി വീട്ടിൽനിന്ന്​ ഇറങ്ങിയത്​.

ഒരുപാട് നേരം കാത്തു നിന്നിട്ടും ബസുകൾ ഒന്നും വന്നില്ലെന്നും, വന്ന ബസ് നിർത്തിയില്ലെന്നും ഇവർ പറയുന്നു.

  സുഹൃത്തിനെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം; മരണത്തിൽ മൗനം വെടിഞ്ഞ് നടി കൃഷി താപന്ത; ശ്മശാനത്തിൽ നടിയെ തടഞ്ഞ് ബന്ധുക്കൾ

അങ്ങിനെയാണ്​ അടുത്തതായി വന്ന ബസിനുനേരേ കല്ലെടുത്ത്​ എറിഞ്ഞത്​. കല്ല്​ കൊണ്ട്​ ബസിന്‍റെ ചില്ല്​ പൊട്ടുകയും ചെയ്തു.

ചില്ല്​ പൊട്ടിയതോടെ ഡ്രൈവർ ബസ് നിർത്തുകയും ലക്ഷ്മി അതിൽ കയറുകയും ചെയ്തു. എന്നാൽ ഡ്രൈവർ നേരെ പോലീസ് സ്റ്റേഷനിലേക്കാണ് ബസ് കൊണ്ടുപോയത്.

മുനീർബാദ് പോലീസ് സ്റ്റേഷനിൽ എത്തിച്ച ശേഷം ഇവ​രുടെപേരിൽ കേസെടുക്കാനാണ്​ ഡ്രൈവർ ആവശ്യപ്പെട്ടത്​.

എന്നാൽ ബസ്​ ഡി​പ്പോയിൽ നിന്ന്​ അറിയിച്ചതനുസരിച്ച്​ പിഴ ശിക്ഷ നൽകുകയായിരുന്നു. തുടർന്ന്​ ഇവർ മാപ്പ്​ പറയുകയും 5,000 രൂപ പിഴ അടക്കുകയും ചെയ്തു.

പിന്നീട് അതേ ബസിൽ തന്നെ അവരുടെ ഗ്രാമമായ ഇൽക്കലിലേക്ക് പോകുകയും ചെയ്തു.

  രാഷ്ട്രീയം അടിമുടി അഴിമതി: വിരമിക്കൽ പ്രഖ്യാപിച്ച് സിദ്ധാരമയ്യ

ലക്ഷ്മിയും കൂട്ടരും ബസ് കാത്ത് നിന്നത് എതിർവശത്തായിരുന്നു എന്നാണ് സംഭവത്തെ കുറിച്ച് ബസ് കണ്ടക്ടർ പറയുന്നത്.

ഹൊസപേട്ടയിലേക്ക് പോകുകയായിരുന്നു ബസ്. ലക്ഷ്മിയും കൂട്ടരും ഇൽക്കലിലേക്ക് പോകുന്ന വശത്താണ് നിന്നത്. തങ്ങളുടേത് നോൺ സ്റ്റോപ്പ് ബസായത് കൊണ്ട് എല്ലാ സ്റ്റോപ്പിലും ബസ് നിർത്താനും സാധിക്കില്ലെന്നും ഡ്രൈവർ പറയുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിൽ 29 കാരനായ ​ഗുണ്ടയെ വെട്ടിക്കൊന്നത് നടുറോഡിൽ പൊതുജനങ്ങൾ നോക്കിനിൽക്കെ; ദൃശ്യങ്ങൾ പുറത്ത്
[masterslider id="10"]

Related posts