രണ്ടു മാസം പ്രായമുള്ള പെണ്‍കുഞ്ഞിനെ മുത്തച്ഛനും മുത്തശ്ശിയും ചേര്‍ന്ന് കൊലപ്പെടുത്തി

പട്ന: രണ്ടുമാസം പ്രായമുള്ള പെണ്‍കുഞ്ഞിനെ മുത്തച്ഛനും മുത്തശ്ശിയും ചേര്‍ന്ന് കഴുത്തുഞെരിച്ച് കൊലപ്പെടുത്തി.

ബിഹാറിലെ മുസാഫര്‍പുരില്‍ ആണ് അരുംകൊല നടന്നത്.

ആണ്‍കുഞ്ഞിന് പകരം മകനും മരുമകള്‍ക്കും ജനിച്ചത് പെണ്‍കുഞ്ഞായതിലുള്ള വിരോധമാണ്‌ അരുംകൊലയ്ക്ക് ഇവരെ പ്രേരിപ്പിച്ചതെന്നാണ് പോലീസ് പറയുന്നു.

ഇരുവരെയും പോലീസ് അറസ്റ്റു ചെയ്തു.

കത്ര സ്വദേശികളായ ധീരജ് ഓഹ- കോമള്‍ കുമാരി ദമ്പതിമാരുടെ മകളാണ് കൊല്ലപ്പെട്ടത്.

ആണ്‍കുഞ്ഞിനെ വേണമെന്നായിരുന്നു കുടുംബത്തിന്റെ ആഗ്രഹം.

  നമ്മൾ കഴിക്കുന്ന മിക്സ്ചറിലും ചിപ്സിലും മരണക്കളി; ബെംഗളൂരുവിൽ പിടിച്ചെടുത്തത് ലക്ഷക്കണക്കിന് ലിറ്റർ 'വിഷം'

എന്നാല്‍ കോമള്‍ പെണ്‍കുഞ്ഞിന് ജന്മം നല്‍കിയതാണ് ധീരജിന്റെ മാതാപിതാക്കളായ അശോക് ഓഹയേയും സരോജ് ദേവിയേയും ചൊടിപ്പിച്ചത്.

കുഞ്ഞിനെ വീട്ടില്‍ നിന്നും കാണാതായതായും ഏറെ നേരം തിരഞ്ഞിട്ടും കണ്ടെത്താനാകാതെ വന്നതോടെ തന്റെ വീട്ടുകാരെ വിവരമറിയിക്കുകയായിരുന്നു എന്നും കോമള്‍ പറയുന്നു.

പിന്നാലെ പോലീസിനും പരാതി നല്‍കി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് അശോകും സരോജും ചേര്‍ന്ന് കുഞ്ഞിനെ കൊലപ്പെടുത്തിയതായി കണ്ടെത്തുന്നത്.

കഴുത്തുഞെരിച്ച് കൊന്ന ശേഷം ഇരുവരും ചേര്‍ന്ന് കുഞ്ഞിനെ വീട്ടില്‍ നിന്നകലെയുള്ള ആളൊഴിഞ്ഞ പറമ്പില്‍ കുഴിച്ചുമൂടുകയും ചെയ്തു.

  നാല് മാസം ഗർഭിണിയായ ഭാര്യയെ നായയെ കെട്ടുന്ന ബെൽറ്റുകൊണ്ട് ശ്വാസംമുട്ടിച്ച് കൊന്ന് യുവാവ് ജീവനൊടുക്കി

വിവാഹശേഷം കോമളിനെ സരോജ് ദേവിയും അശോകും ചേര്‍ന്ന് സ്ത്രീധനത്തിന്റെ പേരില്‍ നിരന്തരം പീഡിപ്പിച്ചിരുന്നതായും പരാതിയില്‍ പറയുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഹര്‍ദിക്കിന്റെ ഡിമാന്റ കേട്ടപ്പോള്‍ 'പഴയ ക്യാപ്റ്റനെ തിരിച്ചു പിടിക്കാന്‍ ഉളള ആഗ്രഹം വേണ്ടെന്ന് വച്ച് ഗുജറാത്ത് ടൈറ്റൻസ്
[masterslider id="10"]

Related posts