ശാരീരിക ബന്ധത്തിന് തയ്യാറാകുന്നില്ല, ഭർത്താവിനെതിരെ പരാതിയുമായി യുവതി

ബെംഗളൂരു : സന്തോഷകരമായ ദാമ്പത്യ ജീവിതം തല്ലിത്തകര്‍ത്തു എന്ന് കാട്ടി ഭര്‍ത്താവിനെതിരെ പോലീസില്‍ പരാതി നല്‍കി യുവതി. ബെംഗളൂരു നഗരത്തില്‍ താമസക്കാരിയായ 21 കാരിയാണ് ഭര്‍ത്താവിനെതിരെ പരപ്പന അഗ്രഹാര പോ ലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. മാസങ്ങളായി ശാരീരിക ബന്ധത്തിന് പോലും ഭര്‍ത്താവ് തയ്യാറാകുന്നില്ലെന്നും ഭര്‍ത്താവിനൊപ്പമുള്ള ജീവിതത്തില്‍ താൻ ഒട്ടും സന്തുഷ്‌ടയല്ലെന്നും യുവതി പരാതിയില്‍ ആരോപിക്കുന്നു.

സന്തോഷകരമായ ദാമ്പത്യ ജീവിതം നയിക്കാനുള്ള തന്‍റെ എല്ലാ സ്വപ്‌നങ്ങളും ഭര്‍ത്താവ് ഇതിനകം തല്ലിത്തകര്‍ത്തു. ഭര്‍ത്താവ് അനാവശ്യമായി ദേഷ്യപ്പെടുന്ന സ്വഭാവക്കാരനാണ്. അതിനാല്‍ തന്നെ ചെറിയ കാര്യങ്ങള്‍ക്ക് പോലും തന്നോട് വഴക്ക് കൂടുന്നതും പതിവാണ്. ഭര്‍ത്താവിനോട് താൻ സ്‌നേഹത്തോടെ സംസാരിച്ചാല്‍ പോലും മറുപടിയായി ശകാരമാണ് ലഭിക്കാറുള്ളത്.

  അതീവ സുരക്ഷിതമായ ഫ്ലാറ്റിൽ ഡോക്ടർ ചോരയിൽ കുളിച്ചു മരിച്ച നിലയിൽ; എട്ടുവയസ്സുകാരനായ മകൻ ഐസി യുവിൽ, ഭാര്യ കസ്റ്റഡിയിൽ

കൂടാതെ പരസ്‌പര സമ്മതത്തോടെയുള്ള വിവാഹ മോചന പേപ്പറിൽ ഒപ്പിടാൻ ഭര്‍ത്താവ് തയ്യാറാകുന്നില്ലെന്നും യുവതി പരാതിയില്‍ പറയുന്നു. ഒരു വര്‍ഷം മുൻപാണ് ഇരുവരും വിവാഹിതരായത്.

യുവതി മണ്ഡ്യ ജില്ലയില്‍ നിന്നും ഭര്‍ത്താവ് ഹാസൻ ജില്ലയില്‍ നിന്നുമുള്ളതാണ്. അതേസമയം യുവതിയുടെ പരാതിയില്‍ അന്വേഷണം ആരംഭിച്ചതായി പരപ്പന അഗ്രഹാര പോലീസ് അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  12 പ്ലാറ്റ്‌ഫോമുകൾ, പുതിയ ആകാശപ്പാതകൾ; 2 നിലകളിൽ പാർക്കിങ്; 1500 കോടിയിൽ മെജസ്റ്റിക്കിന്റെ സ്വന്തം റെയിൽവേ സ്റ്റേഷന്റെ മുഖം മാറുന്നു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  31 കിലോമീറ്ററിന് രണ്ടര മണിക്കൂർ; ബെംഗളൂരു ട്രാഫിക് കൂടുതൽ വഷളാകുന്നു'; തുറന്നടിച്ച് ഇൻഫോസിസ് സഹസ്ഥാപകൻ ക്രിസ് ഗോപാലകൃഷ്ണൻ
[masterslider id="10"]

Related posts