ട്രെയിൻ അപകടത്തിൽ ഭർത്താവ് മരിച്ചെന്ന് നുണ; ലക്ഷ്യം സഹായധനം 

ഭുവനേശ്വർ: ബാലസോർ ട്രെയിൻ അപകടത്തിൽ ഭർത്താവ് മരിച്ചെന്ന് നുണപറഞ്ഞ് സഹായധനം കൈപ്പറ്റാൻ ശ്രമിച്ച സ്ത്രീ ഒളിവിൽ. കട്ടക് ജില്ലയിൽനിന്നുള്ള ഗീതാഞ്ജലി ദത്തയാണ് നുണപറഞ്ഞ് പണം കൈപ്പറ്റാൻ ശ്രമിച്ചത്. 17 ലക്ഷം രൂപയുടെ സഹായമാണ് അവർ സ്വന്തമാക്കാൻ ശ്രമിച്ചത്.

താൻ മരിച്ചില്ലെന്നു വ്യക്തമാക്കി സ്ത്രീയുടെ ഭർത്താവ് ബിജയ് ദത്ത രംഗത്തുവന്നതോടെയാണു കള്ളത്തരം പൊളിഞ്ഞത്. ഗീതാഞ്ജലിക്കെതിരെ അദ്ദേഹം പോലീസിൽ പരാതി നൽകിയിട്ടുണ്ട്.

  പുലർച്ചെ ചായ കുടിക്കാൻ വാതിൽ തുറന്നിട്ടിറങ്ങി; ബെംഗളൂരുവിൽ സുഹൃത്തുക്കൾ ഉറങ്ങിക്കിടക്കവെ ആറര ലക്ഷത്തിന്റെ കവർച്ച

പരേതരുടെ ബന്ധുക്കൾക്ക് 10 ലക്ഷം രൂപയാണു ധനസഹായം പ്രഖ്യാപിച്ച തുക. അഞ്ചു ലക്ഷം രൂപയുടെ സഹായമാണു സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചിരിക്കുന്നത്. പ്രധാനമന്ത്രിയുടെ ഓഫീസ് രണ്ട് ലക്ഷം രൂപയുടെ സഹായവും പ്രഖ്യാപിച്ചിരുന്നു. ഇതു സ്വന്തമാക്കാനായിരുന്നു ഇവരുടെ ശ്രമം.

ഈ മാസം രണ്ടിനുണ്ടായ ട്രെയിനപകടത്തിൽ ഭർത്താവ് ബിജയ് ദത്ത മരിച്ചെന്നും അദ്ദേഹത്തിന്റെ മൃതദേഹം തിരിച്ചറിഞ്ഞെന്നുമായിരുന്നു ഗീതാഞ്ജലിയുടെ അവകാശവാദം. പോലീസ് പരിശോധനയിലാണു ഭാര്യയുടെ തട്ടിപ്പ് ബിജയ് ദത്ത അറിഞ്ഞത്. 13 വർഷമായി തന്നിൽ നിന്ന് വേർപിരിഞ്ഞാണ് ഗീതാഞ്ജലി ജീവിക്കുന്നതെന്ന് അദ്ദേഹം അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ അഞ്ചുവയസ്സുകാരിയെ കൊലപ്പെടുത്തിയ കേസ്: ഒളിവിൽ പോയ അമ്മ പിടിയിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഫോൺപേ വഴി പണം വാങ്ങി ക്യാഷ് നൽകുന്നവർ സൂക്ഷിക്കുക; യുവാക്കളുടെ ബാങ്ക് അക്കൗണ്ടുകൾ പൂട്ടിച്ച് സൈബർ പോലീസ്
[masterslider id="10"]

Related posts