500 രൂപ നോട്ട് പിൻവലിക്കുന്നു… വിശദീകരണവുമായി റിസർവ് ബാങ്ക് ഗവർണർ

മുംബൈ: 2000 രൂപ നോട്ട് പിൻവലിച്ചതിനു പിന്നാലെ 500 രൂപ നോട്ടുകൾ പിൻവലിച്ച് 1000 രൂപ നോട്ടുകൾ തിരിച്ചെത്തുന്നു എന്ന വാർത്തകൾ പ്രചരിക്കുന്നതിന് പിന്നാലെ വിശദീകരണവുമായി റിസർവ് ബാങ്ക് ഗവർണർ.

500 രൂപ പിൻവലിക്കാൻ പദ്ധതിയില്ലെന്ന് റിസർവ് ബാങ്ക് ഗവർണർ. 1000 രൂപ നോട്ടുകൾ വീണ്ടും കൊണ്ടുവരാനും തീരുമാനിച്ചിട്ടില്ല. വ്യാജ പ്രചരണം വിതരണം ചെയ്യരുതെന്ന് റിസർവ് ബാങ്ക് ഗവർണർ അഭ്യർത്ഥിച്ചു.

  പതിനാറുകാരിയെ പീഡിപ്പിച്ചു ഗർഭിണിയാക്കി; 21 കാരനായ ടെമ്പോ ഡ്രൈവർ പോക്സോ കേസിൽ അറസ്റ്റിൽ

500 രൂപ നോട്ടുകൾ പിൻവലിക്കാനോ 1000 രൂപയുടെ നോട്ടുകൾ വീണ്ടും കൊണ്ടുവരാനോ റിസർവ് ബാങ്കിനു പദ്ധതിയില്ല. ദയവായി ഊഹാപോഹങ്ങൾ പ്രചരിപ്പിക്കരുത്”- ശക്തികാന്ത ദാസ് പറഞ്ഞു.

2000 രൂപയുടെ 50 ശതമാനം നോട്ടുകളും തിരിച്ചെത്തിയതായി ആർ.ബി.ഐ ഗവർണർ അറിയിച്ചു. ആകെ 3.62 ലക്ഷം കോടിയുടെ 2000 രൂപ നോട്ടുകളിൽ 1.80 ലക്ഷം കോടി രൂപയുടെ നോട്ടുകൾ തിരിച്ചെത്തി. തിരിച്ചെത്തിയ നോട്ടുകളിൽ 85 ശതമാനവും ബാങ്ക് നിക്ഷേപമായാണ് വന്നത്. ശേഷിക്കുന്നവ മാത്രമാണ് മാറ്റിയെടുക്കപ്പെട്ടതെന്നും ആർ.ബി.ഐ ഗവർണർ പറഞ്ഞു.

  പ്രണയനൈരാശ്യം; ബെംഗളൂരുവിൽ യുവാവ് ഹൈടെൻഷൻ വൈദ്യുതി പോസ്റ്റിൽ കയറി ആത്മഹത്യാ ഭീഷണി മുഴക്കി; വട്ടം കറക്കി നാല് മണിക്കൂർ

2,000 രൂപ നോട്ടുകൾ മാറ്റുന്നതിനോ നിക്ഷേപിക്കുന്നതിനോ തിരക്ക് കൂട്ടേണ്ടതില്ല. കൈമാറ്റത്തിനുള്ള നോട്ടുകൾ ഞങ്ങളുടെ പക്കലുണ്ട്. പരിഭ്രാന്തരാകരുത്. പക്ഷെ സെപ്തംബറിലെ അവസാന ദിവസങ്ങൾ വരെ കാത്തിരിക്കരുത്”- ശക്തികാന്ത ദാസ് പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  'എന്റെ ഈ ആഴ്ച മുഴുവൻ അദ്ദേഹം മനോഹരമാക്കി'; ടെമ്പോ ഡ്രൈവറുടെ സ്നേഹസമ്മാനത്തിൽ മനസ്സ് നിറഞ്ഞ് യുവതി
[masterslider id="10"]

Related posts