നമ്മ മെട്രോ ഔദ്യോഗിക ആപ് പുറത്തിറക്കി;ട്രെയിന്‍ സമയം,ഫീടെര്‍ സര്‍വീസുകള്,മെട്രോ കാര്‍ഡ്‌ റീ ചാര്‍ജ് എന്നിവ ഇനി ആപിലൂടെ ചെയ്യാം.‍

ബെന്ഗളൂരു : മെട്രോ യാത്രക്കാര്‍ക്കുള്ള മെട്രോ റയില്‍ കോര്‍പരേഷന്‍ ന്റെ ഔദ്യോഗിക മൊബൈല്‍ ആപ് മന്ത്രി കെ ജെ ജോര്‍ജ് പുറത്തിറക്കി”നമ്മ മെട്രോ” എന്നാണ് പേര്.

നമ്മ മെട്രോ സര്‍വിസുകളും ബി എം ടി സി ഫീടര്‍ സര്‍വിസുകളും നോക്കി നഗരത്തില്‍ എവിടെയും യാത്ര ചെയ്യാം എന്നതാണ് ഈയ ആപിന്റെ പ്രധാനം ഗുണം,നമ്മ മെട്രോ റൂട്ട് മാപ്,സ്റ്റേഷനുകള്‍ ,ടിക്കറ്റ്‌ നിരക്ക്,ഓരോ സ്റ്റേഷനുകളില്‍ നിന്നും ഉള്ള ഫീടെര്‍ ബസുകളുടെ സമയക്രമം,നമ്മ മെട്രോയുമായി ബന്ധപ്പെട്ട മറ്റു സമഗ്രമായ വിവരങ്ങള്‍ അന്ട്രോയിട് ആപില്‍ ഉണ്ട്.

  ബെംഗളൂരു ടണൽ റോഡ് പദ്ധതി അദാനിക്ക് ? യഥാർത്ഥ കണക്കുകളേക്കാൾ 96% അധികം! ജനങ്ങളെ കാത്തിരിക്കുന്നത് 40 വർഷത്തെ ടോൾ ?

പാര്‍ക്കിംഗ്,സൈക്കിള്‍ ന്റെ ലഭ്യത എന്നിവ ആപിലൂടെ അറിയാം യാത്രക്കാര്‍ക്ക് ഫീഡ് ബാക്ക് നല്‍കാനും അവസരം ഉണ്ട്.മെട്രോ സ്മാര്‍ട്ട്‌ കാര്‍ഡുകള്‍ റീ ചാര്‍ജ് ചെയ്യാനും ആപ് ഉപയോഗിക്കാം,സി ടാക്കുമായി സഹകരിച്ചാണ് ആപ് പുറത്തിറക്കിയിരിക്കുന്നത്.

ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്ന് ഈ ആപ് ഡൌണ്‍ലോഡ് ചെയ്യാം,പക്ഷെ മെട്രോയുടെ പേരില്‍ കുറെ അധികം ആപ്പുകള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്,ഔദ്യോഗിക ആപ് മനസിലാക്കാന്‍ താഴെ സിടാക് (CDAC)എന്ന് എഴുതിയിട്ടുണ്ടോ എന്ന് ഉറപ്പുവരുത്തുക.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  എസ്.ഐ.ആര്‍ ഡ്യൂട്ടിക്ക് പോകുന്നതിനിടെ അപകടം: വില്ലേജ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മരിച്ചു; ഉദ്യോഗസ്ഥർക്കെതിരെ പ്രതിഷേധം ശക്തം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിൽ ഇന്ന് മുതൽ മൂന്ന് ദിവസത്തേക്ക് വ്യാപക വൈദ്യുതി മുടക്കം
[masterslider id="10"]

Related posts