ഇരയുടെ പേര് വെളിപ്പെടുത്തിയത് തെറ്റ്:യെച്ചുരി,വൃന്ദ കാരാട്ട്‌;സംസ്ഥാന നേതൃത്വവും കേന്ദ്ര നേതൃത്വവും രണ്ടു തട്ടില്‍.

തിരുവനന്തപുരം: വടക്കാഞ്ചേരി കൂട്ടബലാല്‍സംഗത്തിലെ ഇരയുടെ പേര് വെളിപ്പെടുത്തിയ മുന്‍ സ്‌പീക്കറും സിപിഐഎം തൃശൂര്‍ ജില്ലാ സെക്രട്ടറിയുമായ കെ രാധാകൃഷ്‌ണനെ തള്ളി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. രാധാകൃഷ്‌ണന്‍ ഒരുകാരണവശാലും ഇരയുടെ പേര് പറയാന്‍ പാടില്ലെന്നായിരുന്നു യെച്ചൂരി പറഞ്ഞത്. സംഭവിച്ചത് സംഭവിച്ചു. ഇക്കാര്യം പാര്‍ട്ടി പരിശോധിക്കുമെന്നും സീതാറാം യെച്ചൂരി പറഞ്ഞു. സ്‌ത്രീ-പുരുഷ സമത്വമാണ് പാര്‍ട്ടി ആഗ്രഹിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. വടക്കാഞ്ചേരി, കളമശേരി വിഷയങ്ങളില്‍ ആരോപണവിധേയര്‍ക്കെതിരെ കൃത്യമായ നടപടി ഉണ്ടാകുമെന്നും സീതാറാം യെച്ചൂരി‍ പറഞ്ഞു. മാധ്യമപ്രവര്‍ത്തകരോട് പ്രതികരിക്കവെയാണ് യെച്ചൂരി ഇക്കാര്യത്തില്‍ പ്രതികരിച്ചത്.

  വിജയിയുടെ അവസാന ചിത്രം 'ജന നായകൻ' തീയേറ്ററുകളിൽ; ബെംഗളൂരുവിൽ ആവേശക്കടലായി ആരാധകർ

നേരത്തെ സിപിഐഎം പി ബി അംഗം ബൃന്ദ കാരാട്ടും കെ രാധാകൃഷ്‌ണനെ തള്ളിപ്പറഞ്ഞിരുന്നു. രാധാകൃഷ്‌ണന്റെ നടപടി തെറ്റായിരുന്നുവെന്നും ഒരിക്കലും അങ്ങനെ പറയാന‍് പാടില്ലായിരുന്നുവെന്നുമാണ് മുന്‍പ് ബ്രിന്ദ കാരാട്ടിന്റെ പ്രസ്താവന പുറത്തുവന്നിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മാറ്റിവെക്കുന്ന വിവാഹങ്ങളും മാതൃത്വവും; ബെംഗളൂരുവിൽ അവിവാഹിതരായ യുവതികൾക്കിടയിൽ 'എഗ്ഗ് ഫ്രീസിങ്' നിരക്ക് വർദ്ധിക്കുന്നു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കേന്ദ്രമന്ത്രിക്കെതിരെയുള്ള പ്രതിഷേധം; സിജെപി സ്ഥാപകൻ അഭിജിത്ത് ദീപ് കെ ഡൽഹിയിലെത്തി
[masterslider id="10"]

Related posts