മലയാള സിനിമയില്‍ ചരിത്രം കുറിച്ച് പുലിമുരുകന്‍. നൂറുകോടി ക്ലബ്ബിലെത്തുന്ന ആദ്യ മലയാള ചിത്രമെന്ന നേട്ടം ഇനി പുലിമുരുകന് സ്വന്തം.

മോഹന്‍ലാല്‍ നായകനായി വൈശാഖ് സംവിധാനം ചെയ്ത പുലിമുരുകന്‍ കഴിഞ്ഞ മാസം ഏഴിനാണ് റിലീസ് ചെയ്തത്. ടോമിച്ചന്‍ മുളകുപാടമാണ് ചിത്രം നിര്‍മ്മിച്ചത്. ഇന്ന് ചിത്രം റിലീസായി ഒരു മാസം തികയുന്ന ഇന്ന് ചിത്രം നൂറുകോടി ക്ലബ്ബില്‍ ഇടം പിടിച്ചു. ലോകമെമ്പാടും റിലീസ് ചെയ്ത ചിത്രത്തിന്റെ കളക്ഷന്‍ ഒരു ദിവസം പോലും പിന്നോട്ടുപോയിട്ടില്ല.

  കന്നഡ സംവിധായകൻ രക്ഷിത് ഷെട്ടിയുടെ സ്റ്റുഡിയോയ്ക്ക് 5 ലക്ഷം കൂടി പിഴയടക്കാൻ ഉത്തരവ്; മൊത്തം പിഴ 25 ലക്ഷമായി

ഒരു മാസത്തിനിടയില്‍ മലയാളത്തിലും ഇതര ഭാഷകളിലും നിരവധി ചിത്രങ്ങള്‍ വന്നെങ്കിലും ഒന്നും പുലിമുരുകന് വെല്ലുവിളി ഉയര്‍ത്താന്‍ കഴിഞ്ഞില്ല.ചിത്രത്തിന് ഇപ്പോഴും ടിക്കറ്റ് കിട്ടാത്ത സ്ഥിതിയാണ് പലയിടത്തും. ഇതിനിടെ ഗള്‍ഫ് രാജ്യങ്ങളിലും യു.കെയിലും യൂറോപ്പിലും ചിത്രം റിലീസ് ചെയ്തു.

ലോകത്തെല്ലായിടത്തുമായി ഒരു മാസം കൊണ്ട് നൂറുകോടി നേടിയെന്ന റെക്കോര്‍ഡാണ് പുലി മുരുകന്‍ സ്വന്തമാക്കിയിരിക്കുന്നത്. ഒരു പ്രാദേശിക ഭാഷാ ചിത്രം ഇത്ര വലിയ നേട്ടം സ്വന്തമാക്കുന്നതും മലയാള ചലച്ചിത്ര ലോകത്തിന് അഭിമാനിക്കാവുന്ന നേട്ടമാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ജോർജുകുട്ടിയുടെ വരവിന് നിയമതടസ്സമോ? ദൃശ്യം 3 റിലീസ് അനിശ്ചിതത്വത്തിൽ!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  "കാന്താര ടീമിൽ 'വിള്ളൽ'? ഹോംബാലെ ഫിലിംസിനെ കൈവിട്ട് റിഷഭ് ഷെട്ടി ? ആരാധകരെ ഞെട്ടിച്ച് ഇൻസ്റ്റാഗ്രാം നീക്കം!"
[masterslider id="10"]

Related posts

Click Here to Follow Us