വിദ്യാർത്ഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി ;സുഹൃത്തിനെതിരെ പരാതി

ബെംഗളൂരു: സിദ്ധാപുര ശിരാൽഗിയിൽ കോളജ് വിദ്യാർഥിനിയെ വിഷം കുടിച്ച്  മരിച്ച നിലയിൽ കണ്ടെത്തി.

സാഗർ സിറ്റിയിൽ ഗവ.വനിത കോളേജിലെ ബി.എസ്.സി വിദ്യാർഥിനി കെ.എം. ഭവ്യയാണ്(19) മരിച്ചത്.

സംഭവവുമായി ബന്ധപ്പെട്ട്  ഇൻസ്റ്റാഗ്രാം സുഹൃത്ത് ശിവമൊഗ്ഗയിലെ പി. പ്രദീപിനെതിരെ പോലീസ് കേസെടുത്തു. 

  നിരോധനം കടലാസിലൊതുങ്ങിയോ? ബെംഗളൂരുവിൽ 'കൊലയാളി രാസവസ്തു' വിൽക്കുന്നത് യാതൊരു നിയന്ത്രണവുമില്ലാതെ!

സമൂഹമാധ്യമ സൗഹൃദം ഉപയോഗിച്ച് പ്രദീപ് നിരന്തരം പ്രണയാഭ്യർത്ഥന നടത്തുന്നതായി ഭവ്യ രക്ഷിതാക്കളോട് പരാതിപ്പെട്ടിരുന്നു.

ഫോൺ വിളിച്ചും ശല്യം ചെയ്തതായി പറയുന്നു. പ്രദീപ് സൃഷ്ടിച്ച മാനസിക പ്രശ്നം കാരണമാണ് യുവതി ജീവനൊടുക്കിയതെന്ന് ബന്ധുക്കൾ ആരോപിച്ചു.

സഹോദരൻ കൃഷ്ണമൂർത്തി നൽകിയ പരാതിയിലാണ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിലെ സുഹൃത്തുക്കളുടെ ക്രൂരമായ പിറന്നാൾ തമാശ; ഗുഹ്യഭാഗത്തിന് ഗുരുതര പരിക്കേറ്റ യുവാവ് ആത്മഹത്യ ചെയ്തു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts