കാറും ലോറിയും കൂട്ടിയിടിച്ച്‌ കാര്‍ ഡ്രൈവര്‍ക്ക് ദാരുണാന്ത്യം

ബെംഗളൂരു: ചാമരാജ് നഗറില്‍ കാറും ലോറിയും കൂട്ടിയിടിച്ച്‌ കാര്‍ ഡ്രൈവര്‍ക്ക് ദാരുണാന്ത്യം.

കഴിഞ്ഞ ദിവസം രാത്രി 10.45 ഓടെ മൈസൂരു- ഊട്ടി ദേശീയപാതയില്‍ ഗുണ്ടല്‍പേട്ട് ബേഗൂരിന് സമീപം ഹിരികര്‍ ഗേറ്റിലാണ് അപകടം നടന്നത്.

കാര്‍ ഡ്രൈവര്‍ മൈസൂരു സ്വദേശി മുസമ്മില്‍ അഹമ്മദാണ് (35) മരിച്ചത്. ലോറി ഡ്രൈവര്‍ക്ക് നിസ്സാര പരിക്കേറ്റു.

  വകുപ്പുമാറ്റത്തിൽ അതൃപ്തി; രാഹുൽ ഗാന്ധിയുടെ ഉറപ്പിൽ കടുംപിടുത്തം അയഞ്ഞ് കർണാടക മന്ത്രി കെ.എച്ച്. മുനിയപ്പ

ലോറിയുമായി കൂട്ടിയിടിച്ചയുടൻ കാര്‍ കത്തിയമര്‍ന്നു. മൈസൂരുവില്‍ നിന്ന് ഗുണ്ടല്‍പേട്ടിലേക്ക് പോയ കാര്‍ എതിര്‍ ദിശയില്‍ വന്ന ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു.

തീ പടര്‍ന്നതോടെ ലോറിയിലുണ്ടായിരുന്നവര്‍ പുറത്തുചാടി. എന്നാല്‍, കാര്‍ ഡ്രൈവര്‍ക്ക് പുറത്തിറങ്ങാനായില്ല.

അഗ്നി രക്ഷാ സേനയെത്തുമ്പോഴേക്കും കാറും ലോറിയും പൂര്‍ണമായി കത്തിനശിച്ചു.

അപകടത്തെ തുടര്‍ന്ന് ദേശീയപാതയില്‍ ഗതാഗതം തടസ്സപ്പെട്ടു. ബേഗൂര്‍ പോലീസ് കേസെടുത്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഓഫീസ് ബോറടിച്ചു; ട്രാഫിക്കും സമ്മർദ്ദവുമില്ല, കാപ്പിത്തോട്ടങ്ങൾക്ക് നടുവിലിരുന്ന് കോഡിങ്; ഒരു ബെംഗളൂരു ടെക്കിയുടെ 'വർക്കേഷൻ' വൈറലാകുന്നു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts