കോട്ടയം നസീറും സംഘവും സഞ്ചരിച്ച ബസ് അപകടത്തിൽപെട്ടു 

കോട്ടയം: കോട്ടയം നസീറും സംഘവും സഞ്ചരിച്ച ടൂറിസ്റ്റ് ബസും വാഗണർ കാറും കൂട്ടിയിടിച്ച് നാലു പേർക്ക് പരിക്കേറ്റു.

എതിരെ വന്ന വാഗണർ കാർ ബസിലേക്ക് പാഞ്ഞു കയറുകയായിരുന്നു. കൊല്ലം ദിണ്ടിഗൽ ദേശീയപാതയിൽ പെരുവന്താനം ചുഴുപ്പിലാണ് അപകടം.

പത്തനംതിട്ട സ്വദേശികൾ സഞ്ചരിച്ച കാറാണ് അപകടത്തിൽപ്പെട്ടത്.

  ബെംഗളൂരു നിവാസികളേ, ശ്രദ്ധിക്കുക: ഈ പ്രധാന റോഡ് 60 ദിവസത്തേക്ക് അടച്ചിടും; ഇതര റൂട്ടുകളെക്കുറിച്ചുള്ള വിവരങ്ങൾ ഇതാ

കാർ ഓടിച്ച ഇലന്തൂർ സ്വദേശി വിനുവിനെ കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.

ഒപ്പമുണ്ടായിരുന്ന സതീഷ്, പ്രശാന്ത്, സുധീഷ് എന്നിവർക്ക് പരിക്കേറ്റു. ഇവരെ മുണ്ടക്കയത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

ഞായറാഴ്ച വൈകിട്ട് അഞ്ചിന് നസീറും കുടുംബാംഗങ്ങളും സുഹൃത്തുക്കളും വിനോദ സഞ്ചാരത്തിനായി വാഗമൺ  പ്രദേശങ്ങൾ കണ്ട് തിരികെ കോട്ടയത്തേക്ക് മടങ്ങവെയായിരുന്നു അപകടം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നമ്മ മെട്രോ സർവീസുകൾ നാളെ നേരത്തെ ആരംഭിക്കും
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts