സ്വകാര്യ മേഖലയിൽ കന്നഡിഗ സംവരണം; വിവാദ ബിൽ മരവിപ്പിച്ചു 

ബെംഗളൂരു: സ്വകാര്യ മേഖയിലെ തൊഴിലിടങ്ങളില്‍ കന്നഡിഗർക്കു സവിശേഷ സംവരണം നല്‍കാനുള്ള നിയമ നിർമാണത്തിനെതിരെ പ്രതിഷേധം കടുത്തതോടെ വിവാദ ബില്‍ മരവിപ്പിച്ചു.

ബില്‍ താത്കാലികമായി മരവിപ്പിക്കുന്നതായി മുഖ്യമന്ത്രി സിദ്ധരാമയ്യ എക്‌സ് പോസ്റ്റിലൂടെ വ്യക്തമാക്കി.

ബില്‍ പുനഃപരിശോധിച്ച ശേഷം അന്തിമ തീരുമാനം എന്നും സിദ്ധരാമയ്യ.

കഴിഞ്ഞ ദിവസമായിരുന്നു കര്‍ണാടക മന്ത്രിസഭാ ബില്ലിന്റെ കരടിന് അംഗീകാരം നല്‍കിയത്

  ആറന്മുളയെ വീണ്ടെടുക്കാനുള്ള തെരഞ്ഞെടുപ്പാണിത്: അബിൻ വർക്കി

കർണാടകയില്‍ നിക്ഷേപം നടത്തിയ സ്ഥാപനങ്ങളും സംഘടനകളും സിദ്ധരാമയ്യ സർക്കാരിനെതിരെ തിരിഞ്ഞതോടെയാണിത്.

സർക്കാർ തീരുമാനം വ്യാവസായിക – വിവരസാങ്കേതിക വളർച്ചയെ മുരടിപ്പിക്കാനേ ഉപകരിക്കൂ എന്ന് നാഷണല്‍ അസോസിയേഷൻ ഓഫ് സോഫ്ട്‌വെയർ ആൻഡ് സർവീസസ് കമ്പനി ( നാസ്‌കോം ) കുറ്റപ്പെടുത്തി രംഗത്തെത്തിയിരുന്നു.

ജിഡിപി വളർച്ചയില്‍ 25 ശതമാനത്തോളം സംഭാവന നല്‍കുന്ന മേഖലയില്‍ ഇത്തരം നിയന്ത്രണങ്ങള്‍ കൊണ്ട് വരുന്നത് കമ്പനികളെ ബെംഗളൂരു വിട്ടു പോകാൻ പ്രേരിപിപ്പിക്കുന്നതാണെന്നും നാസ്‌കോം ചൂണ്ടിക്കാട്ടി.

  കുഞ്ഞിന്റെ ഡയപ്പർ കത്തിക്കുന്നതിനിടെ നൈറ്റിയിലേക്ക് തീ പടർന്നു; യുവതിക്ക് ദാരുണാന്ത്യം

ബംഗളൂരു കേന്ദ്രീകരിച്ച്‌ പ്രവർത്തിക്കുന്ന ഒട്ടുമിക്ക സ്വകാര്യ കമ്പനി മാനേജ്മെന്റുകളും സർക്കാർ തീരുമാനത്തെ എതിർത്തു രംഗത്ത് എത്തിയിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വാടക വീട്ടിൽ രണ്ടു വയസുള്ള പെൺകുഞ്ഞ് ഉൾപ്പടെ അഞ്ചുപേർ മരിച്ച നിലയിൽ
[masterslider id="10"]

Related posts

Click Here to Follow Us