മംഗളൂരു സ്ഫോടനം ; അന്വേഷണം കേരളത്തിലേക്കും

ബെംഗളൂരു: മംഗളൂരു സ്ഫോടനത്തിലെ മുഖ്യപ്രതിക്ക് കേരള ബന്ധമെന്ന് സൂചന. ഷാരിക് കഴിഞ്ഞ മൂന്ന് മാസത്തിനിടെ പലതവണ കേരളം സന്ദര്‍ശിച്ചിരുന്നുവെന്ന് കര്‍ണാടക ഡിജിപി പ്രവീണ്‍ സൂദ പറഞ്ഞു.

സ്ഫോടനം ആസൂത്രിതമാണെന്നും തീവ്രവാദ ഓപ്പറേഷനാണെന്നും ഡിജിപി വ്യക്തമാക്കി.

മംഗളൂരു സ്ഫോടന കേസിലെ മുഖ്യപ്രതിയെ സംബന്ധിച്ച നിര്‍ണായക വിവരങ്ങളാണ് കര്‍ണാടക ഡിജിപി പ്രവീണ്‍ സൂദ പങ്കുവച്ചത്. പ്രതിക്ക് കേരള ബന്ധമുണ്ടെന്ന സൂചനയാണ് ഡിജിപിയുടെ പ്രതികരണത്തിലൂടെ വ്യക്തമാകുന്നത്. മുഖ്യപ്രതി തീവ്രവാദ സംഘത്തിലെ അംഗമാണെന്നും പലതവണ കേരള സന്ദര്‍ശനം നടത്തിയെന്നും അദ്ദേഹം പറയുന്നു. കേരളം കൂടാതെ തമിഴ്നാട്ടിലും പ്രതി സന്ദര്‍ശനം നടത്തി. ഇരു സംസ്ഥാനത്തും പോലീസ് പരിശോധന നടത്തുമെന്നും പ്രവീണ്‍ സൂദ കൂട്ടിച്ചേര്‍ത്തു.

  നഗരത്തിൽ നിങ്ങളുടെ കാർ റോഡരികിൽ പാർക്ക് ചെയ്യുന്നവരാണോ ? എങ്കിൽ ഈ സിസിടിവി വീഡിയോ നിങ്ങൾ തീർച്ചയായും കാണണം

അതേസമയം ആരോഗ്യനില മോശമായി തുടരുന്നതാല്‍ മുഖ്യപ്രതി ഷാരികിനെ ചോദ്യം ചെയ്യാന്‍ പോലീസിന് സാധിച്ചിട്ടില്ല. ഇയാളെ വിശദമായി ചോദ്യം ചെയ്‌താല്‍ മാത്രമെ സംഭവത്തിന്റെ തീവ്രവാദ പശ്ചാത്തലം സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരൂ. ഷാരികുമായി ബന്ധമുള്ള രണ്ട് പേര്‍ കൂടിയാണ് പോലീസ് കസ്റ്റഡിയിലുള്ളത്. കേസില്‍ എ.ഡി. ജി. പിയുടെ മേല്‍നോട്ടത്തില്‍ മൂന്ന് സംഘങ്ങളായി തിരിഞ്ഞുള്ള അന്വേഷണമാണ് നിലവില്‍ പുരോഗമിക്കുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  '200 യൂണിറ്റ് സൗജന്യമെന്ന് പറഞ്ഞിട്ട് ഇതാണോ അവസ്ഥ?'; സംസ്ഥാനത്ത് ഗൃഹജ്യോതി പദ്ധതിയിൽ നിന്ന് 7 ലക്ഷം കുടുംബങ്ങൾ പുറത്തേക്ക്! കാരണം ഇത്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ശ്രീനന്ദയുടെ മരണകാരണം വ്യക്തമാക്കുന്ന പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട് പുറത്ത്
[masterslider id="10"]

Related posts

Click Here to Follow Us