കൊച്ചിയിൽ പട്ടാപ്പകൽ യുവതിയെ വെട്ടിപ്പരിക്കേൽപ്പിച്ചു, പ്രതിയെ തേടി പോലീസ് ബെംഗളൂരുവിലേക്ക്

കൊച്ചി : കലൂരിൽ പട്ടാപ്പകൽ യുവതിയെ വെട്ടിപ്പരിക്കേൽപ്പിച്ച കേസിലെ പ്രതിയെ കണ്ടെത്താനാകാതെ പോലീസ്. സംഭവം നടന്ന് അഞ്ച് ദിവസം പിന്നിടുമ്പോഴും പ്രതിയെ കുറിച്ച് പോലീസിന് കൃത്യമായ വിവരങ്ങളില്ല. ഉത്തരാഖണ്ഡ് സ്വദേശിയായ പ്രതി ഫാറൂഖിന് വേണ്ടി ബെംഗളൂരുവിലേക്ക് അന്വേഷണം വ്യാപിപ്പിക്കുകയാണ് പോലീസ്.

കുറ്റകൃത്യം നടത്തിയ ശനിയാഴ്‌ച തന്നെ പ്രതി കേരളം വിട്ടുവെന്ന് എറണാകുളം നോർത്ത് പോലീസ് കണ്ടെത്തി. ബെംഗളൂരു ഉൾപ്പടെയുള്ള മെട്രോ നഗരങ്ങളിലേക്ക് കടന്നിരിക്കാനുള്ള സാധ്യതയാണ് പോലീസ് കാണുന്നത്. സ്‌പായിലെ ജോലി അറിയാവുന്ന പ്രതി മെട്രോ നഗരങ്ങളിൽ ജോലി തേടാനുള്ള സാധ്യതയും പോലീസ് പരിഗണിക്കുന്നുണ്ട്.

  സ്വാഭാവിക മരണമെന്ന് കരുതി സംസ്കരിച്ചു; കല്ലറ തുറന്നപ്പോൾ പോലീസ് കണ്ടത് മറ്റൊന്ന്; ബംഗളൂരുവിനെ ഞെട്ടിച്ച മരണം

കൂടുതൽ സാധ്യതയുള്ള ബെംഗളൂരു കേന്ദ്രീകരിച്ച് അന്വേഷണം നടത്താനാണ് പോലീസിന്റെ തീരുമാനം. സംഭവത്തിന് ശേഷം പ്രതിയുടെ ഫോൺ പ്രവർത്തിക്കുന്നില്ല. ഫോണിൻറെ ഐ.എം.ഐ.എ. നമ്പർ സൈബർ സെല്ലിൻറെ സഹായത്തോടെ ശേഖരിച്ചിട്ടുണ്ട്. പ്രതിക്ക് മറ്റാരുടെയും സഹായം ലഭിച്ചിട്ടില്ല. ആക്രമണം നടത്താൻ ഉപയോഗിച്ചിരുന്ന ബൈക്ക് ഇയാളുടെ ഉടമസ്ഥതയിലുള്ളതാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിലെ യുവാക്കൾക്കിടയിൽ വായയിലെ ക്യാൻസർ വർദ്ധിക്കുന്നു: ആശങ്കയറിയിച്ച് ഡോക്ടർമാർ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  താരങ്ങളുടെ പിന്നാലെ പോയി ജീവിതം നശിപ്പിക്കരുത്; യുവതലമുറയ്ക്ക് മുന്നറിയിപ്പുമായി രജനീകാന്ത്
[masterslider id="10"]

Related posts

Click Here to Follow Us