ഈ ക്രിസ്മസിന് റിലീസ് ചെയ്യുന്ന ചിത്രങ്ങൾ

പൃഥ്വിരാജ്, ആസിഫ് അലി ചിത്രം കാപ്പ, ഇന്ദ്രന്‍സ്, ഷറഫുദ്ദീന്‍ ചിത്രം ആനന്ദം പരമാനന്ദം, ബിജു മേനോനും ഗുരുസോമസുന്ദരവും ഒരുമിക്കുന്ന നാലാംമുറ ആന്റണി വര്‍ഗീസിന്റെ ഓ മേരി ലൈല നിരഞ്ജ് മണിയന്‍പിള്ളയും ശരത് അപ്പാനിയും അഭിനയിക്കുന്ന കാക്കിപ്പട എന്നിവയാണ് ക്രിസ്‌മസ് ചിത്രങ്ങള്‍. ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന കാപ്പ ഡിസംബര്‍ 22ന് റിലീസ് ചെയ്യും.

ദീപു അന്തിക്കാട് സംവിധാനം ചെയ്യുന്ന നാലാം മുറ 23ന് റിലീസ് ചെയ്യും.

  യെല്ലോ ലൈൻ മെട്രോ യാത്രക്കാർക്ക് സന്തോഷ വാർത്ത

ദിവ്യപ്രഭയും ശാന്തി പ്രിയയുമാണ് നായികമാര്‍. ഷാഫി സംവിധാനം ചെയ്യുന്ന കോമഡി എന്റര്‍ടെയ്‌നറായ ആനന്ദം പരമാനന്ദം 23ന് ആണ് റിലീസ്. അനഘ നാരായണന്‍ ആണ് നായിക.

വിശാലിന്റെ തമിഴ് ചിത്രം ലാത്തി 22ന് ക്രിസ്‌മസ് റിലീസിനായി തിയേറ്ററില്‍ എത്തും. അതേസമയം രാജീവ് രവി – നിവിന്‍ പോളി ചിത്രം തുറമുഖം ക്രിസ് മസിന് എത്തില്ലെന്നാണ് വിവരം, വിഷ്ണു ഉണ്ണിക്കൃഷ്ണനും ബിബിന്‍ ജോര്‍ജും സംവിധായകരായി അരങ്ങേറ്റം കുറിക്കുന്ന വെടിക്കെട്ട് ഡിസംബര്‍ 28ന് റിലീസ് ചെയ്യും.

  മിനിറ്റിൽ ഒന്നര ലക്ഷം ടിക്കറ്റുകൾ! പുത്തൻ ഫീച്ചറുകളുമായി പുതിയ ഐആർസിടിസി വെബ്സൈറ്റ് ഇനി മിന്നൽ വേഗത്തിൽ

സൗബിന്‍ ഷാഹിറിനെ കേന്ദ്രകഥാപാത്രമാക്കി സിദ്ധാര്‍ത്ഥ് ഭരതന്‍ സംവിധാനം ചെയ്യുന്ന ജിന്ന് 30ന് തിയേറ്ററില്‍ എത്തും. ഇര്‍ഷാദ് നായകനായ ഒമര്‍ ലുലു ചിത്രം നല്ല സമയം 30ന് റിലീസ് ചെയ്യും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  നടൻ ടൊവീനോ തോമസിന്റെ വീട്ടിലേക്ക് പ്രതിഷേധവുമായി യുവ മോർച്ച ;നടന് ഐക്യദാർഢ്യവുമായി ഡി വൈ എഫ് ഐ
[masterslider id="10"]

Related posts