ബെംഗളൂരു : സംസ്ഥാനത്ത് കഴിഞ്ഞ വർഷം മാത്രം 45 കോടി രൂപ വിലമതിക്കുന്ന 4,000 കിലോഗ്രാം കഞ്ചാവ് ഉൾപ്പെടെ വിവിധതരം മയക്കുമരുന്നുകൾ പിടിച്ചെടുത്തതായി ആഭ്യന്തര മന്ത്രി ജി. പരമേശ്വര.
അതോടൊപ്പം നിരവധി വിദേശ വിദ്യാർഥികൾ മയക്കുമരുന്നുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിട്ടുണ്ടെന്നും കർണാടക മന്ത്രി ജി. പരമേശ്വര കൂട്ടിച്ചേർത്തു.
ബംഗളൂരു സിറ്റി പൊലീസ് കണ്ഠീരവ സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച ‘അന്താരാഷ്ട്ര മയക്കുമരുന്ന് ദുരുപയോഗത്തിനും അനധികൃത കടത്തിനും എതിരായ ദിനം’ പരിപാടിയുടെ ഉദ്ഘാടനം വേളയിലാണ് മന്ത്രിയുടെ വെളിപ്പെടുത്തൽ.
മയക്കുമരുന്നിന് അടിമപ്പെട്ട് ജീവിതം നശിപ്പിക്കരുതെന്ന് മന്ത്രി വിദ്യാർഥികളോട് അഭ്യർഥിച്ചു. അതെസമയം സംസ്ഥാനത്ത് മയക്കുമരുന്ന് നിയന്ത്രിക്കുന്നതിനായി സംസ്ഥാനത്ത് വിവിധ പദ്ധതികൾ കൊണ്ടുവരുമെന്നും അദ്ദേഹം വ്യക്തമാക്കി.
മയക്കുമരുന്ന് ഉപയോഗത്തിൻ്റെ ദോഷകരമായ ഫലങ്ങളെക്കുറിച്ച് അവബോധം വളർത്തുന്നതിനായി ബംഗളൂരു സിറ്റി പൊലീസുമായി സഹകരിച്ച് പ്രവർത്തിച്ച വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ മേധാവികളെ ചടങ്ങിൽ ആദരിച്ച് അവാർഡ് സമർപ്പിച്ചു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.