തങ്ങൾ സംസാരിക്കുമ്പോൾ നിയമസഭയിലെ ക്യാമറ കണ്ണടയ്ക്കുന്നു; വിവേചനം എന്ന് ബി.ജെ.പി.

ബെംഗളൂരു : തങ്ങൾ സംസാരിക്കുമ്പോൾ നിയമസഭയിലെ ക്യാമറ കണ്ണടയ്ക്കുന്നതായി പ്രതിപക്ഷത്തെ ബി.ജെ.പി. അംഗങ്ങൾ. സാങ്കേതികത്തകരാറാണ് പ്രശ്നമെന്ന് സ്പീക്കർ യു.ടി. ഖാദർ. ഇതേത്തുടർന്നുള്ള തർക്കത്തിനൊടുവിൽ പത്തുമിനിറ്റോളം സഭ നിർത്തിവെക്കേണ്ടിവന്നു.

നിയമസഭയുടെ ബജറ്റ് സമ്മേളനത്തിന്റെ രണ്ടാംദിവസമായ ചൊവ്വാഴ്ച പബ്ലിക് സർവീസ് കമ്മിഷനിൽ നടക്കുന്ന ക്രമക്കേടുകളെപ്പറ്റി പ്രതിപക്ഷനേതാവ് ആർ. അശോക സംസാരിക്കവേ ക്യാമറ തിരിഞ്ഞിരിക്കുന്നകാര്യം ഡെപ്യൂട്ടി സ്പീക്കർ അരവിന്ദ് ബല്ലാഡ് സഭയുടെ ശ്രദ്ധയിൽപ്പെടുത്തുകയായിരുന്നു.

  തലമുണ്ഡനം ചെയ്ത് നയൻതാര? തിരുപ്പതി ചിത്രങ്ങൾക്ക് പിന്നിലെ സത്യമെന്ത്

ഒട്ടേറെ ബി.ജെ.പി. അംഗങ്ങൾ അരവിന്ദ് ബല്ലാഡിനെ പിന്തുണച്ച് സംസാരിച്ചു. കോൺഗ്രസ് അംഗങ്ങളും മന്ത്രിമാരും സംസാരിക്കുമ്പോൾ ക്യാമറ കൃത്യമായി ചിത്രീകരിക്കുന്നു. പക്ഷേ, പ്രതിപക്ഷ അംഗങ്ങൾ സംസാരിക്കുമ്പോൾ ക്യാമറ സ്പീക്കറുടെനേർക്ക് തിരിച്ചുവെക്കുകയാണെന്നും ഇത് വിവേചനമാണെന്നും ആരോപിച്ചു.

പ്രതിപക്ഷ അംഗങ്ങളുടെ നേർക്ക് ക്യാമറ കണ്ണടയ്ക്കുന്നകാര്യം കഴിഞ്ഞദിവസം സഭയുടെ ബിസിനസ് അഡ്വൈസറി കമ്മിറ്റിയുടെ ശ്രദ്ധയിൽപ്പെടുത്തിയതായിരുന്നെന്നും അരവിന്ദ് ബല്ലാഡ് പറഞ്ഞു

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പ്രധാനമന്ത്രിയുടെ വീട്ടുപടിക്കൽ വൻ പ്രതിഷേധം രാഹുൽ ​ഗാന്ധിയോടൊപ്പം ഡി.കെ. ശിവകുമാറും തെരുവിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കുംഭമേളയിൽ 'വൈറലായ' ആ പെൺകുട്ടി എവിടെ? സുരക്ഷ വർദ്ധിപ്പിച്ച് ഹൈക്കോടതി; കാരണം അറിയാൻ വായിക്കാം
[masterslider id="10"]

Related posts