ബെംഗളൂരു: കോളേജ് വിദ്യാര്‍ത്ഥികളില്‍ ആത്മഹത്യാ പ്രവണത ആശങ്കാജനകമാം വിധം ഉയര്‍ന്നതായി നിംഹാന്‍സിലെ വിദഗ്ധര്‍ നടത്തിയ പഠന റിപ്പോര്‍ട്ടില്‍ പറയുന്നു. കോളേജ് വിദ്യാര്‍ത്ഥികള്‍ക്കിടയിലെ ആത്മഹത്യാചിന്തയുടെയും ശ്രമങ്ങളുടെയും പരസ്പരബന്ധം എന്ന വിഷയത്തിലുള്ള പഠനം ഫെബ്രുവരി 25 ന് ജേണല്‍ ഓഫ് അഫക്റ്റീവ് ഡിസോര്‍ഡേഴ്‌സ് റിപ്പോര്‍ട്ട്‌സിലാണ് പ്രസിദ്ധീകരിച്ചത്. ഓസ്ട്രേലിയ, യുണൈറ്റഡ് കിംഗ്ഡം, ഇന്ത്യയിലെ ചില സംസ്ഥാനങ്ങള്‍ എന്നിവിടങ്ങളിലെ ഡോക്ടര്‍മാരുമായി സഹകരിച്ചാണ് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെന്റല്‍ ഹെല്‍ത്ത് ആന്‍ഡ് ന്യൂറോ സയന്‍സസിലെ (നിംഹാന്‍സ്) ഗവേഷകര്‍ പഠനം നടത്തിയത്. സര്‍വേയില്‍ പങ്കെടുത്തവരില്‍ 12.3% പേര്‍ ആത്മഹത്യയെക്കുറിച്ച് ചിന്തിച്ചിട്ടുണ്ടെന്നും 5.2% പേര്‍…
Read MoreDay: 5 March 2025
വിഷു-ഈസ്റ്റർ അവധി; ബെംഗളൂരുവിൽ നിന്നും നാട്ടിലേക്കുള്ള യാത്രയ്ക്ക് സ്വകാര്യ ബസുകൾ ഈടാക്കുന്നത് കൊള്ള നിരക്ക്
ബെംഗളൂരു: വിഷു-ഈസ്റ്റർ അവധിക്ക് ബെംഗളൂരുവില്‍ നിന്ന് എറണാകുളത്തേക്ക് സ്വകാര്യ ബസിന് വിമാനത്തെക്കാള്‍ നിരക്ക് കൂടുതല്‍. ഏപ്രില്‍ 11 മുതല്‍ 19 വരെ വിമാനത്തിന് 3000 രൂപയ്ക്കുതാഴെ നിരക്കുള്ളപ്പോള്‍ സ്വകാര്യ ബസുകളിലെ നിരക്ക് 3300 രൂപയാണ്. ഈ നിരക്കില്‍ നാലുപേരടങ്ങുന്ന കുടുംബത്തിന് നാട്ടില്‍ പോയി വരാൻ 28,000 രൂപയ്ക്കടുത്ത് ടിക്കറ്റിന് മാത്രമാകും. അവധിക്ക് ഇനി ഒന്നരമാസത്തോളം ബാക്കിയുള്ളതിനാല്‍ സ്വകാര്യ ബസുകളിലെ നിരക്ക് ഇനിയും ഉയരാനാണ് സാധ്യത. കോഴിക്കോട്ടേക്കുള്ള സ്വകാര്യ ബസിന്റെയും വിമാനത്തിന്റെയും നിരക്ക് ഏകദേശം തുല്യമാണ്. 3000 രൂപയ്ക്കടുത്താണ് നിരക്ക്. കേരളത്തിലേക്കുള്ള തീവണ്ടികളില്‍ ടിക്കറ്റ് തീർന്നു.…
Read Moreപാർക്കിംഗ് തർക്കം; സുരക്ഷാ ജീവനക്കാരനെ കൊലപ്പെടുത്തിയ ഡെലിവറി ബോയ് അറസ്റ്റിൽ
ബെംഗളൂരു: പാർക്കിംഗ് പ്രശ്നത്തെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ സെക്യൂരിറ്റി ജീവനക്കാരനെ കൊലപ്പെടുത്തി ഓടി രക്ഷപ്പെട്ട പ്രതിയെ ബൈതാരയണപുര പോലീസ് അറസ്റ്റ് ചെയ്തു. മല്ലേശ്വരത്തെ എം.ഡി. ബ്ലോക്ക് സ്വദേശിയായ കാർത്തിക് ആണ് അറസ്റ്റിലായ പ്രതി. ബട്ടരായണപുര പോലീസ് സ്റ്റേഷന് കീഴിലുള്ള തടിക്കടവിന് സമീപം ഗണേഷ് ബഹാദൂർ റാവൽ ആണ് കുത്തേറ്റു മരിച്ചത്. ചികിത്സയിലിരിക്കെയാണ് ഗണേഷ് ബഹാദൂർ റാവൽ മരിച്ചത്. കൊല്ലപ്പെട്ട ഗണേഷ് ബഹാദൂർ റാവൽ ഒരു വസ്ത്രനിർമ്മാണശാലയിൽ സെക്യൂരിറ്റി ഗാർഡായി ജോലി ചെയ്തിരുന്നു. ഇതേ വസ്ത്രങ്ങൾ ഓർഡർ ചെയ്യാൻ ഡെലിവറി ബോയ് കാർത്തിക് എത്തിയിരുന്നു. ഈ സമയം, കാർത്തിക്…
Read Moreകോപ്പിയടിച്ചത് പിടിക്കപ്പെട്ട ഒന്നാം വർഷ പിയു വിദ്യാർത്ഥി തടാകത്തിൽ ചാടി ജീവനൊടുക്കി.
ബെംഗളൂരു: കോപ്പിയടിച്ചതിന് പിടിക്കപ്പെടുകയും കോളേജ് അധികൃതർ മാതാപിതാക്കളെ അറിയിക്കുകയും ചെയ്തതിൽ മനംനൊന്ത് മുധോളിൽ ഒന്നാം വർഷ പി.യു.സി വിദ്യാർത്ഥിനി തടാകത്തിൽ ചാടി ആത്മഹത്യ ചെയ്തു. തേജസ്വിനി ദൊഡ്ഡമണി (17) ആണ് മരിച്ചത്, ഞായറാഴ്ചയാണ് മൃതദേഹം കണ്ടെത്തിയത്. ഫെബ്രുവരി 27 ന് ശാരദ പി.യു കോളേജിലെ വിദ്യാർത്ഥിനിയായ തേജസ്വിനി പരീക്ഷയിൽ കോപ്പിയടിച്ചതിന് പിടിക്കപ്പെടുകയും മാതാപിതാക്കളെ വിവരം അറിയിക്കുകയും ചെയ്തു. അടുത്ത ദിവസം, മാതാപിതാക്കൾ കോളേജിൽ എത്തി തെളിവ് തേടിയപ്പോൾ സിസിടിവി ദൃശ്യങ്ങളും ദച്ചൂൽ അധികൃതർ കാണിച്ച് കൊടുത്തു. ഇതോടെ തേജസ്വിനി കോളേജിൽ നിന്ന് പുറത്തേക്ക് പോയി…
Read Moreബന്ദിപ്പൂര്‍ വനത്തിൽ മൂന്നംഗ കുടുംബത്തെ കാണാതായതായി പരാതി
ബെംഗളൂരു: ബന്ദിപ്പൂര്‍ വനത്തില്‍ മൂന്നംഗ കുടുംബത്തെ കാണാതായി. ബെംഗളൂരു സ്വദേശി നിഷാന്ത്, ഭാര്യ ചന്ദന, ഇവരുടെ 10 വയസുള്ള മകന്‍ എന്നിവരെയാണ് കാണാതായത്. മാര്‍ച്ച് 2 ന് ഇവര്‍ വനമേഖലക്കു സമീപത്തെ റിസോര്‍ട്ടില്‍ മുറിയെടുത്തിരുന്നു. റിസോര്‍ട്ടില്‍ നിന്നും കാറില്‍ വനത്തിനുള്ളിലെ മംഗള റോഡ് ഭാഗത്തേക്ക് പോയതിനു ശേഷമാണ് കുടുംബത്തെ കാണാതായത്. ഇവരുടെ കാര്‍ മാത്രമാണ് നിലവില്‍ കണ്ടെത്താനായത്. വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് ഉപയോഗിച്ചാണ് നിഷാന്ത് റിസോര്‍ട്ടില്‍ മുറിയെടുത്തതെന്നും നിഷാന്തിന് വലിയ കടബാധ്യതയുള്ളതായുമാണ് പോലീസ് വ്യക്തമാക്കുന്നത്. പണമിടപാടുകാര്‍ കുടുംബത്തെ തട്ടിക്കൊണ്ടുപോകാനുള്ള സാധ്യത പോലീസ് പരിശോധിക്കുന്നുണ്ട്. കുടുംബത്തിനായുള്ള…
Read Moreവിവാഹാഭ്യർത്ഥന നിരസിച്ചു; യുവതിയെ കൊലപ്പെടുത്തിയ ശേഷം യുവാവ് ജീവനൊടുക്കി
ബെംഗളൂരു: വിവാഹാഭ്യർത്ഥന നിരസിച്ച യുവതിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം യുവാവ് ജീവനൊടുക്കി. കർണാടകയിലെ നാഥ് പൈ സർക്കിളിനടുത്തുള്ള ഐശ്വര്യ മഹേഷ് ലോഹർ (20) ആണ് കൊല്ലപ്പെട്ടത്. ബെലഗാവി താലൂക്കിലെ യെല്ലൂർ ഗ്രാമത്തില്‍ നിന്നുള്ള പ്രശാന്ത് കുണ്ടേക്കർ (29) ആണ് ക്രൂരമായ കൊലപാതകത്തിന് ശേഷം ജീവനൊടുക്കിയത്. പ്രശാന്ത് യുവതിയുമായി ഒരു വർഷത്തിലേറെയായി പ്രണയത്തിലായിരുന്നുവെന്നും വിവാഹം കഴിക്കാൻ ആഗ്രഹിച്ചിരുന്നുവെന്നും പോലീസ് പറഞ്ഞു. എന്നാല്‍, വിവാഹാഭ്യർത്ഥനയുമായി ഐശ്വര്യയുടെ അമ്മയെ സമീപിച്ചപ്പോള്‍, സാമ്ബത്തിക സ്ഥിരത കൈവരിക്കാൻ അവർ ഉപദേശിച്ചു. പ്രശാന്ത് ഐശ്വര്യയുടെ അമ്മായിയുടെ വീട്ടില്‍ ഒരു കുപ്പി വിഷവുമായി എത്തി.…
Read Moreവസ്തുനികുതി കുടിശ്ശിക; വിധാന സൗധയ്ക്കും രാജ്ഭവനും നോട്ടീസ് അയച്ച് ബിബിഎംപി
ബെംഗളൂരു: കെട്ടിട നികുതി കുടിശ്ശിക സംബന്ധിച്ച് വിധാൻ സൗധയ്ക്കും രാജ്ഭവൻ ഭരണകൂടത്തിനും ബൃഹത് ബെംഗളൂരു മഹാനഗര പാലിഗെ (ബിബിഎംപി) നോട്ടീസ് അയച്ചു. നഗരസഭയ്ക്ക് കോടിക്കണക്കിന് നികുതി കുടിശ്ശികയുള്ള നിരവധി സർക്കാർ കെട്ടിടങ്ങളിൽ ഈ രണ്ട് കെട്ടിടങ്ങളും ഉൾപ്പെടുന്നുണ്ട് . വികാസ സൗധ ഉൾപ്പെടെ നിരവധി സർക്കാർ വകുപ്പുകൾ കഴിഞ്ഞ 17 വർഷമായി നികുതി അടച്ചിട്ടില്ല. നികുതി കുടിശ്ശികയുള്ള 258 സർക്കാർ സ്ഥാപനങ്ങളുടെ മേധാവികൾക്ക് ബിബിഎംപി ഇപ്പോൾ നോട്ടീസ് നൽകിയതായാണ് റിപ്പോർട്ട്.
Read Moreബെംഗളൂരു വിമാനത്താവളം വഴി 14.8 കിലോ സ്വര്‍ണം കടത്തിയ കന്നട നടി രന്യ റാവു പിടിയില്‍
ബെംഗളൂരു: വിമാനത്താവളം വഴി സ്വര്‍ണം കടത്തിയ കന്നഡ നടി അറസ്റ്റില്‍.ദുബായില്‍ നിന്ന് എമിറേറ്റ്‌സ് വിമാനത്തില്‍ ബെംഗളൂരുവില്‍ എത്തിയ കന്നഡ നടി രന്യ റാവുവില്‍ നിന്ന് 14.8 കിലോഗ്രാം സ്വര്‍ണമാണ് റനവ്യു ഇന്റലിജന്‍സ് പിടികൂടിയത്. നടി കഴിഞ്ഞ 15 ദിവസത്തിനിടെ 4 തവണയാണ് ദുബായ് യാത്ര നടത്തിയത്. സ്വര്‍ണാഭരണങ്ങള്‍ അണിഞ്ഞും ശരീരത്തില്‍ ഒളിപ്പിച്ചുമാണ് നടി സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്. കര്‍ണാടകയില്‍ സേവനമനുഷ്ഠിക്കുന്ന ഡി ജി പി റാങ്കിലുള്ള ഐ പി എസ് ഉദ്യോഗസ്ഥന്റെ മകളാണ് രന്യ. പോലീസിന്റെ ഭാഗത്ത് നിന്നും രന്യക്ക് ഏതെങ്കിലും തരത്തിലുള്ള സഹായം…
Read Moreതങ്ങൾ സംസാരിക്കുമ്പോൾ നിയമസഭയിലെ ക്യാമറ കണ്ണടയ്ക്കുന്നു; വിവേചനം എന്ന് ബി.ജെ.പി.
ബെംഗളൂരു : തങ്ങൾ സംസാരിക്കുമ്പോൾ നിയമസഭയിലെ ക്യാമറ കണ്ണടയ്ക്കുന്നതായി പ്രതിപക്ഷത്തെ ബി.ജെ.പി. അംഗങ്ങൾ. സാങ്കേതികത്തകരാറാണ് പ്രശ്നമെന്ന് സ്പീക്കർ യു.ടി. ഖാദർ. ഇതേത്തുടർന്നുള്ള തർക്കത്തിനൊടുവിൽ പത്തുമിനിറ്റോളം സഭ നിർത്തിവെക്കേണ്ടിവന്നു. നിയമസഭയുടെ ബജറ്റ് സമ്മേളനത്തിന്റെ രണ്ടാംദിവസമായ ചൊവ്വാഴ്ച പബ്ലിക് സർവീസ് കമ്മിഷനിൽ നടക്കുന്ന ക്രമക്കേടുകളെപ്പറ്റി പ്രതിപക്ഷനേതാവ് ആർ. അശോക സംസാരിക്കവേ ക്യാമറ തിരിഞ്ഞിരിക്കുന്നകാര്യം ഡെപ്യൂട്ടി സ്പീക്കർ അരവിന്ദ് ബല്ലാഡ് സഭയുടെ ശ്രദ്ധയിൽപ്പെടുത്തുകയായിരുന്നു. ഒട്ടേറെ ബി.ജെ.പി. അംഗങ്ങൾ അരവിന്ദ് ബല്ലാഡിനെ പിന്തുണച്ച് സംസാരിച്ചു. കോൺഗ്രസ് അംഗങ്ങളും മന്ത്രിമാരും സംസാരിക്കുമ്പോൾ ക്യാമറ കൃത്യമായി ചിത്രീകരിക്കുന്നു. പക്ഷേ, പ്രതിപക്ഷ അംഗങ്ങൾ സംസാരിക്കുമ്പോൾ…
Read Moreപാസ്‌പോർട്ടിൽ പുതിയ മാറ്റങ്ങൾ; വിശദാംശങ്ങൾ അറിയാൻ വായിക്കാം
ഡൽഹി : പാസ്‌പോർട്ട് നിയമത്തിൽ വലിയ മാറ്റം. പുതിയ പാസ്‌പോർട്ട് അപേക്ഷകർക്ക് ജനന സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയിരിക്കുകയാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. പുതിയ പാസ്‌പോർട്ട് നിയമഭേദഗതി പ്രകാരം 2023 ഒക്‌ടോബർ ഒന്നിനോ അതിന് ശേഷമോ ജനിച്ചവർ പാസ്‌പോർട്ട് ലഭിക്കാൻ ജനന സർട്ടിഫിക്കറ്റ് ഹാജരാക്കണം. ഇവരുടെ ജനന സർട്ടിഫിക്കറ്റ് മാത്രമേ ജനന തീയതി തെളിയിക്കുന്നതിനുള്ള ഔദ്യോഗിക രേഖയായി സ്വീകരിക്കുകയുള്ളൂ. ഡോക്യുമെന്റേഷൻ കാര്യക്ഷമമാക്കുന്നതും പ്രായപരിശോധനയിൽ ഏകീകരണം ഉറപ്പാക്കുന്നതും ലക്ഷ്യമിട്ടുള്ളതാണ് പുതിയ മാറ്റം. പുതിയ നിയമം ഫെബ്രുവരി 28 മുതൽ പ്രാബല്യത്തിൽ വന്നു. പുതിയ നിയമ പ്രകാരം മുനിസിപ്പൽ കോർപ്പറേഷൻ,…
Read More