വിഷു-ഈസ്റ്റർ അവധി; ബെംഗളൂരുവിൽ നിന്നും നാട്ടിലേക്കുള്ള യാത്രയ്ക്ക് സ്വകാര്യ ബസുകൾ ഈടാക്കുന്നത് കൊള്ള നിരക്ക് 

ബെംഗളൂരു: വിഷു-ഈസ്റ്റർ അവധിക്ക് ബെംഗളൂരുവില്‍ നിന്ന് എറണാകുളത്തേക്ക് സ്വകാര്യ ബസിന് വിമാനത്തെക്കാള്‍ നിരക്ക് കൂടുതല്‍.

ഏപ്രില്‍ 11 മുതല്‍ 19 വരെ വിമാനത്തിന് 3000 രൂപയ്ക്കുതാഴെ നിരക്കുള്ളപ്പോള്‍ സ്വകാര്യ ബസുകളിലെ നിരക്ക് 3300 രൂപയാണ്.

ഈ നിരക്കില്‍ നാലുപേരടങ്ങുന്ന കുടുംബത്തിന് നാട്ടില്‍ പോയി വരാൻ 28,000 രൂപയ്ക്കടുത്ത് ടിക്കറ്റിന് മാത്രമാകും.

  ബെംഗളൂരുവിലെ ബസ് കാത്തിരിപ്പ് കേന്ദ്രങ്ങൾ ദയനീയാവസ്ഥയിൽ; ആൾപ്പാർപ്പില്ലാത്ത ഇടങ്ങളും വെളിച്ചമില്ലായ്മയും യാത്രികരെ ഭീതിയിലാഴ്ത്തുന്നു

അവധിക്ക് ഇനി ഒന്നരമാസത്തോളം ബാക്കിയുള്ളതിനാല്‍ സ്വകാര്യ ബസുകളിലെ നിരക്ക് ഇനിയും ഉയരാനാണ് സാധ്യത.

കോഴിക്കോട്ടേക്കുള്ള സ്വകാര്യ ബസിന്റെയും വിമാനത്തിന്റെയും നിരക്ക് ഏകദേശം തുല്യമാണ്.

3000 രൂപയ്ക്കടുത്താണ് നിരക്ക്.

കേരളത്തിലേക്കുള്ള തീവണ്ടികളില്‍ ടിക്കറ്റ് തീർന്നു.

ബെംഗളൂരുവില്‍ നിന്ന് രാവിലെ 6.10-ന് പുറപ്പെടുന്ന എറണാകുളം എക്സ്പ്രസില്‍മാത്രമാണ് ഏതാനും ടിക്കറ്റുകള്‍ ബാക്കിയുള്ളത്.

കേരള, കർണാടക ആർ.ടി.സി. ബസുകളിലെ ബുക്കിങ് തുടങ്ങാൻ ഇനി ഒരാഴ്ചകൂടി കാത്തിരിക്കണം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വീടുകളിൽ കയറി കവർച്ച നടത്തുന്ന വിഖ്യാത സംഘം പിടിയിൽ; എട്ട് പേർ അറസ്റ്റിൽ, പിന്നിൽ അന്തർസംസ്ഥാന കുറ്റവാളികൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  സംസ്ഥാനത്ത് പന്നിപ്പനി പടരുന്നു; കൂടുതൽ കേസുകൾ ന​ഗരത്തിൽ: ലക്ഷണങ്ങൾ, എങ്ങനെ തടയാം? അറിയണം ഈ കാര്യങ്ങൾ!
[masterslider id="10"]

Related posts