നഗരത്തിലെ ഐ.ടി.,ഐ.ടി.അനുബന്ധ കമ്പനികളിൽ 496 ജീവനക്കാർക്ക് ജോലി നഷ്ടപ്പെട്ടതായി സി.ഐ.ടി.യു.

ബെംഗളൂരു : ലോക്ഡൗണിനെത്തുടർന്ന് നഗരത്തിലെ ഐ.ടി., ഐ.ടി. അനുബന്ധ കമ്പനികളിൽ 496 ജീവനക്കാർക്ക് ജോലി നഷ്ടപ്പെട്ടതായി സി.ഐ.ടി.യു.

കേന്ദ്ര തൊഴിൽവകുപ്പിന്റെ മാർച്ച് 20-ലെ വിജ്ഞാപനമനുസരിച്ച് ജീവനക്കാരെ പിരിച്ചുവിടുകയോ ശമ്പളം വെട്ടിക്കുറയ്ക്കുകയോ ചെയ്യാൻ പാടില്ല.

നിർദേശം കാറ്റിൽ പറത്തിയാണ് നഗരത്തിലെ ഐ.ടി. കമ്പനികൾ ജീവനക്കാരിൽനിന്ന് നിർബന്ധിത രാജി ആവശ്യപ്പെടുന്നതും പിരിച്ചുവിടുന്നതും. 247 ജീവനക്കാരെവരെ പിരിച്ചുവിട്ട കമ്പനികളുണ്ടെന്നും സി.ഐ.ടി.യു. ചൂണ്ടിക്കാട്ടുന്നു.

ലോക്ഡൗണിന്റെ പശ്ചാത്തലത്തിൽ ജീവനക്കാരെ പിരിച്ചുവിടുകയോ ശമ്പളം വെട്ടിക്കുറയ്ക്കുകയോ ചെയ്യരുതെന്ന കേന്ദ്രസർക്കാർ നിർദേശം അവഗണിച്ചാണ് നടപടിയെന്ന് സി.ഐ.ടി.യു. ആരോപിച്ചു.

ഇക്കാര്യം ശ്രദ്ധയിൽപ്പെടുത്തി സി.ഐ.ടി.യു. ജനറൽ സെക്രട്ടറി തപൻ സെൻ കേന്ദ്ര തൊഴിൽവകുപ്പിന് കത്തയച്ചു

ട്രാവൽ, ടൂറിസം രംഗങ്ങളിലെ പ്രതിസന്ധി ഈ മേഖലകളുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന സ്ഥാപനങ്ങളെ തകർത്തുവെന്ന് നേരത്തേ ഐ.ടി.കമ്പനികൾ വ്യക്തമാക്കിയിരുന്നു.

വിദേശത്തുനിന്നുൾപ്പെടെ വർക്ക് ഓർഡറുകൾ കുത്തനെ കുറഞ്ഞു. അതേസമയം ഗെയിമുകൾ, ചെറുകിട ആപ്ലിക്കേഷനുകൾ എന്നിവ നിർമിക്കുന്ന കമ്പനികളാണ് ജീവനക്കാരെ പിരിച്ചുവിട്ടവയിൽ ഭൂരിഭാഗവും.

വൻകിട ബഹുരാഷ്ട്ര ഐ.ടി. കമ്പനികൾ ജീവനക്കാരെ പിരിച്ചുവിട്ടിട്ടില്ല. അതേസമയം ഐ.ടി. കമ്പനികളെ പ്രതിനിധീകരിക്കുന്ന സംഘടനയായ നാസ്‌കോം ജീവനക്കാർക്ക് അധികമായി നൽകുന്ന ആനുകൂല്യങ്ങൾ കുറയ്ക്കാൻ അനുമതി നൽകണമെന്നതുൾപ്പെടെയുള്ള നിർദേശങ്ങൾ കേന്ദ്രസർക്കാരിന് സമർപ്പിച്ചിരിക്കുകയാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us