ബന്ദിപ്പൂര്‍ വനത്തിൽ മൂന്നംഗ കുടുംബത്തെ കാണാതായതായി പരാതി 

ബെംഗളൂരു: ബന്ദിപ്പൂര്‍ വനത്തില്‍ മൂന്നംഗ കുടുംബത്തെ കാണാതായി.

ബെംഗളൂരു സ്വദേശി നിഷാന്ത്, ഭാര്യ ചന്ദന, ഇവരുടെ 10 വയസുള്ള മകന്‍ എന്നിവരെയാണ് കാണാതായത്.

മാര്‍ച്ച്‌ 2 ന് ഇവര്‍ വനമേഖലക്കു സമീപത്തെ റിസോര്‍ട്ടില്‍ മുറിയെടുത്തിരുന്നു.

റിസോര്‍ട്ടില്‍ നിന്നും കാറില്‍ വനത്തിനുള്ളിലെ മംഗള റോഡ് ഭാഗത്തേക്ക് പോയതിനു ശേഷമാണ് കുടുംബത്തെ കാണാതായത്.

  മലയാളി ക്യാബ് ഡ്രൈവറെ തട്ടിക്കൊണ്ടുപോയി കൊള്ളയടിച്ച് മെഴ്‌സിഡസ് ബെൻസ് കാറിൽ എത്തിയ അഞ്ചംഗ സംഘം

ഇവരുടെ കാര്‍ മാത്രമാണ് നിലവില്‍ കണ്ടെത്താനായത്.

വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് ഉപയോഗിച്ചാണ് നിഷാന്ത് റിസോര്‍ട്ടില്‍ മുറിയെടുത്തതെന്നും നിഷാന്തിന് വലിയ കടബാധ്യതയുള്ളതായുമാണ് പോലീസ് വ്യക്തമാക്കുന്നത്.

പണമിടപാടുകാര്‍ കുടുംബത്തെ തട്ടിക്കൊണ്ടുപോകാനുള്ള സാധ്യത പോലീസ് പരിശോധിക്കുന്നുണ്ട്.

കുടുംബത്തിനായുള്ള തിരച്ചില്‍ കേരളത്തിലേക്കും തമിഴ്‌നാട്ടിലേക്കും വ്യാപിപ്പിച്ചതായും പോലീസ് അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മുഖ്യമന്ത്രിയുടെ സന്ദർശനവും സത്യപ്രതിജ്ഞയും; ബംഗളൂരു നഗരത്തിൽ കടുത്ത ഗതാഗതക്കുരുക്ക്, മണിക്കൂറുകളോളം വലഞ്ഞ് യാത്രക്കാർ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts