കോപ്പിയടിച്ചത് പിടിക്കപ്പെട്ട ഒന്നാം വർഷ പിയു വിദ്യാർത്ഥി തടാകത്തിൽ ചാടി ജീവനൊടുക്കി.

ബെംഗളൂരു: കോപ്പിയടിച്ചതിന് പിടിക്കപ്പെടുകയും കോളേജ് അധികൃതർ മാതാപിതാക്കളെ അറിയിക്കുകയും ചെയ്തതിൽ മനംനൊന്ത് മുധോളിൽ ഒന്നാം വർഷ പി.യു.സി വിദ്യാർത്ഥിനി തടാകത്തിൽ ചാടി ആത്മഹത്യ ചെയ്തു. തേജസ്വിനി ദൊഡ്ഡമണി (17) ആണ് മരിച്ചത്, ഞായറാഴ്ചയാണ് മൃതദേഹം കണ്ടെത്തിയത്.

ഫെബ്രുവരി 27 ന് ശാരദ പി.യു കോളേജിലെ വിദ്യാർത്ഥിനിയായ തേജസ്വിനി പരീക്ഷയിൽ കോപ്പിയടിച്ചതിന് പിടിക്കപ്പെടുകയും മാതാപിതാക്കളെ വിവരം അറിയിക്കുകയും ചെയ്തു. അടുത്ത ദിവസം, മാതാപിതാക്കൾ കോളേജിൽ എത്തി തെളിവ് തേടിയപ്പോൾ സിസിടിവി ദൃശ്യങ്ങളും ദച്ചൂൽ അധികൃതർ കാണിച്ച് കൊടുത്തു.

  ബെം​ഗളൂരുലിൽ കല്യാണത്തിനും ബർത്ത്ഡേ പാർട്ടിക്കും മദ്യം വിളമ്പാൻ പ്ലാനുണ്ടോ? സംസ്ഥാന സർക്കാരിന്റെ പുതിയ പണി വരുന്നു!!

ഇതോടെ തേജസ്വിനി കോളേജിൽ നിന്ന് പുറത്തേക്ക് പോയി മഹാറാണി തടാകത്തിൽ ചാടി ആത്മഹത്യ ചെയ്തു. കോളേജ് വിട്ട് പുറത്തേക്ക് പോകുന്നത് സിസിടിവി ക്യാമറയിൽ പതിഞ്ഞിരുന്നു. മാതാപിതാക്കൾക്ക് കുട്ടിയെ കണ്ടെത്താതായപ്പോൾ, അവർ മുധോൾ പോലീസിൽ പരാതി നൽകി. ഞായറാഴ്ച, തടാകത്തിൽ പൊങ്ങിക്കിടക്കുന്ന നിലയിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരു എയർപോർട്ടിൽ ഇറങ്ങുന്നവർ സൂക്ഷിക്കുക; നിങ്ങളുടെ പോക്കറ്റ് ചോർത്താൻ മൊബൈലിൽ 'ചതിക്കുഴി'!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കെഎസ്ആർടിസിയിലെ സൗജന്യ സ്ത്രീയാത്ര; സതീശൻ സർക്കാർ വിളിച്ച നിർണായക യോഗം ഇന്ന്
[masterslider id="10"]

Related posts