ബെംഗളൂരു വിമാനത്താവളം വഴി 14.8 കിലോ സ്വര്‍ണം കടത്തിയ കന്നട നടി രന്യ റാവു പിടിയില്‍

ബെംഗളൂരു: വിമാനത്താവളം വഴി സ്വര്‍ണം കടത്തിയ കന്നഡ നടി അറസ്റ്റില്‍.ദുബായില്‍ നിന്ന് എമിറേറ്റ്‌സ് വിമാനത്തില്‍ ബെംഗളൂരുവില്‍ എത്തിയ കന്നഡ നടി രന്യ റാവുവില്‍ നിന്ന് 14.8 കിലോഗ്രാം സ്വര്‍ണമാണ് റനവ്യു ഇന്റലിജന്‍സ് പിടികൂടിയത്.

നടി കഴിഞ്ഞ 15 ദിവസത്തിനിടെ 4 തവണയാണ് ദുബായ് യാത്ര നടത്തിയത്. സ്വര്‍ണാഭരണങ്ങള്‍ അണിഞ്ഞും ശരീരത്തില്‍ ഒളിപ്പിച്ചുമാണ് നടി സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്.

  കോടതിമുറിയിൽ വെച്ച് ഭാര്യയെ മർദ്ദിച്ച ജിം ട്രെയിനർ ബെംഗളൂരു നഗരാതിർത്തിയിൽ കൊല്ലപ്പെട്ട നിലയിൽ; നാല് പേർ അറസ്റ്റിൽ

കര്‍ണാടകയില്‍ സേവനമനുഷ്ഠിക്കുന്ന ഡി ജി പി റാങ്കിലുള്ള ഐ പി എസ് ഉദ്യോഗസ്ഥന്റെ മകളാണ് രന്യ. പോലീസിന്റെ ഭാഗത്ത് നിന്നും രന്യക്ക് ഏതെങ്കിലും തരത്തിലുള്ള സഹായം ലഭിച്ചിട്ടുണ്ടോ എന്നതുള്‍പ്പെടെ ഉദ്യോഗസ്ഥര്‍ അന്വേഷിച്ച് വരികയാണ്. നടിയെ 14 ദിവസത്തേക്ക് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരു സർക്കാർ ആശുപത്രിയിൽ നേരിയ തീപിടിത്തം; ആളപായമില്ല
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts