ഈ ഞായറാഴ്ച ബെംഗളൂരു നമ്മ മെട്രോയിൽ സൗജന്യ യാത്ര

ബെംഗളൂരു: ഐ.പി.എൽ കലാശപ്പോരാട്ടത്തിൽ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു (ആർ.സി.ബി) മത്സരിക്കുന്ന ഈ ഞായറാഴ്ച നഗരവാസികൾക്കായി നമ്മ മെട്രോയിൽ സൗജന്യ യാത്രാ സൗകര്യം പ്രഖ്യാപിച്ചു.

ഐ.പി.എൽ ഫൈനലിനോടനുബന്ധിച്ച് ക്രിക്കറ്റ് ആരാധകർക്ക് പ്രോത്സാഹനമേകുന്നതിനായാണ് മെട്രോയുടെ എല്ലാ ലൈനുകളിലും ഈ പ്രത്യേക ഓഫർ ഏർപ്പെടുത്തിയിരിക്കുന്നത്.

മെട്രോ യാത്രക്കാർക്ക് ‘കൺഫേം ടിക്കറ്റ്’ (ConfirmTkt) ആപ്പ് വഴി നേരിട്ട് ഈ സൗജന്യ യാത്ര ബുക്ക് ചെയ്യാവുന്നതാണ്. പരമാവധി 100 രൂപ വരെയുള്ള രണ്ട് യാത്രകളാണ് ഒരു വ്യക്തിക്ക് ഇത്തരത്തിൽ സൗജന്യമായി ലഭിക്കുക.

  വാടകവീടുകൾ കേന്ദ്രീകരിച്ച് പെൺവാണിഭം; ബെംഗളൂരുവിൽ ഏഴ് സ്ത്രീകൾ പിടിയിൽ

ഫൈനൽ മത്സരത്തിന്റെ ആവേശം നഗരത്തിൽ നിറഞ്ഞുനിൽക്കുന്ന പശ്ചാത്തലത്തിൽ, ആരാധകർക്ക് ഗതാഗതക്കുരുക്കില്ലാതെ സുരക്ഷിതമായി യാത്ര ചെയ്യുന്നതിനാണ് നമ്മ മെട്രോ ഈ ആനുകൂല്യം ഒരുക്കിയിരിക്കുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ക്യാമ്പസിൽ ചക്ക പറിക്കാൻ കയറിയ എം.എസ്സി വിദ്യാർത്ഥി വീണു മരിച്ചു; വിടപറഞ്ഞത് റിപ്പബ്ലിക് ദിന പരേഡിൽ കർണാടകയെ നയിച്ച പ്രതിഭ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts