സൂരജ് രേവണ്ണയുടെ ജാമ്യാപേക്ഷ വീണ്ടും തള്ളി 

ബെംഗളൂരു: പ്രകൃതിവിരുദ്ധ പീഡനക്കേസില്‍ അറസ്റ്റിലായ ജെ.ഡി.എസ് എം.എല്‍.സി സൂരജ് രേവണ്ണയുടെ (37) ജാമ്യഹർജി കോടതി വീണ്ടും തള്ളി.

നിലവില്‍ ജൂലൈ 18 വരെ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ് സൂരജ് രേവണ്ണയുള്ളത്.

സൂരജ് രേവണ്ണ ഏറെ സ്വാധീനമുള്ളയാളാണെന്നും ജാമ്യം നല്‍കിയാല്‍ സാക്ഷികളെ സ്വാധീനിക്കാനിടയുണ്ടെന്നും സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടർ കോടതിയില്‍ പറഞ്ഞു.

  അമിതകൂലി ഈടാക്കുന്ന ഓട്ടോക്കാരെ പൂട്ടാൻ ഒടുവിൽ രഹസ്യ നീക്കം; ബെംഗളൂരു ട്രാഫിക് പൊലീസിന്റെ 'അണ്ടർകവർ' പരിശോധന ശക്തം

എന്നാല്‍, സൂരജിനെതിരായ പരാതി രാഷ്ട്രീയപ്രേരിതമാണെന്നായിരുന്നു പ്രതിഭാഗം അഭിഭാഷകന്‍റെ വാദം.

തുടർന്ന്, ജാമ്യാപേക്ഷ കോടതി തള്ളുകയായിരുന്നു.

പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയതായി അർക്കല്‍ഗുഡ് സ്വദേശിയായ 27കാരൻ നല്‍കിയ പരാതിയിലാണ് സൂരജിനെ അറസ്റ്റ് ചെയ്തത്.

ജെ.ഡി-എസ് പ്രവർത്തകനായ യുവാവ് സ്വകാര്യ ചാനലിലൂടെ ആരോപണമുന്നയിക്കുകയും പിന്നീട് പരാതി നല്‍കുകയുമായിരുന്നു.

ഐ.പി.സി 377, 342, 506, 34 വകുപ്പുകളാണ് സൂരജിനെതിരെ ചുമത്തിയിട്ടുള്ളത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പിന്തുണയുമായി സച്ചിൻ ടെണ്ടുൽക്കർ; വഞ്ചന അരുത്!" നീറ്റ് കൊടുങ്കാറ്റിൽ സച്ചിന്റെ നിർണ്ണായക പ്രതികരണം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts