ജയിലിലെ ഭക്ഷണം ദഹിക്കുന്നില്ല; വീട്ടിലെ ഭക്ഷണത്തിന് അനുമതി നൽകണമെന്ന് ദർശന്റെ റിട്ട് 

ബെംഗളൂരു: വീട്ടില്‍ നിന്ന് ഭക്ഷണം, കിടക്ക, പുസ്തകം എന്നിവ ലഭിക്കാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് നടൻ ദർശൻ ഹൈക്കോടതിയില്‍ റിട്ട് ഹർജി നല്‍കി.

പരപ്പന അഗ്രഹാര ജയിലില്‍ കഴിയുകയാണ് നടൻ ദർശൻ.

വീട്ടില്‍ നിന്നുള്ള ഭക്ഷണവും കിടക്കയും പുസ്തകങ്ങളും ജയില്‍ അധികൃതർ വഴി തനിക്ക് ലഭിക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഹൈക്കോടതിയില്‍ റിട്ട് ഹർജി നല്‍കിയത്.

ജയിലില്‍ വിളമ്പുന്ന ഭക്ഷണം ദഹിക്കുന്നില്ല.

  ഞായറാഴ്ചകളിൽ ബെംഗളൂരുവിൽ ലിവിംഗ് റൂമുകൾ 'പാർലമെന്റാകും' ഭിന്ന അഭിപ്രായമുള്ള അപരിചിതർ ഒന്നിച്ചിരുന്ന് തർക്കിക്കുമ്പോൾ; പുതിയ കൂട്ടായ്മയുമായി യുവാക്കൾ

ഇത് വയറിളക്കത്തിന് കാരണമാകുന്നു.

ജയിലില്‍ നല്ല ഭക്ഷണമില്ലാത്തതിനാല്‍ ഭക്ഷ്യവിഷബാധ ഉണ്ടാകുന്നു.

ഇത് ജയില്‍ ഡോക്ടർ ശരിവെച്ചതായി ദർശന്റെ അഭിഭാഷകൻ ഹർജിയില്‍ പരാമർശിച്ചിട്ടുണ്ട്.

വയറിളക്കവും ദഹനക്കേടും കാരണം ദർശന്റെ ശരീരഭാരം വളരെ കുറവാണ്.

ദർശന്റെ ശരീരഭാരം നന്നേ കുറഞ്ഞിട്ടുണ്ട്.

വീട്ടിലെ ഭക്ഷണം കഴിക്കാൻ അനുമതി നല്‍കണമെന്ന ആവശ്യം കോടതി ഉത്തരവില്ലാത്തതിനാല്‍ ജയില്‍ അധികൃതർ അംഗീകരിച്ചില്ല, ജയില്‍ അധികൃതരുടെ നിഷേധം നിയമവിരുദ്ധവും മനുഷ്യത്വരഹിതവുമാണ്.

ഇത് തുടർന്നാല്‍, ദർശന്റെ ആരോഗ്യത്തെ പ്രതികൂലമായി ബാധിച്ചേക്കാം.

  ഇന്നുമുതൽ നൈസ് റോഡ്, ഇ-സിറ്റി ഫ്ലൈഓവർ, അത്തിബെലെ ഹൈവേകളിൽ ടോൾ നിരക്ക് വർദ്ധിച്ചു

വീട്ടിലെ ഭക്ഷണം അനുവദിച്ചാല്‍ ആരും കഷ്ടപ്പെടില്ല. ഇത് സർക്കാരിന്റെ ഖജനാവിലെ ഭാരവും കുറയ്‌ക്കും.

അതിനാല്‍ ജയിലില്‍ വീട്ടിലെ ഭക്ഷണം കഴിക്കാൻ അനുവദിക്കണമെന്ന് നടൻ ദർശൻ ഹൈക്കോടതിയോട് അപേക്ഷിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരു നമ്മ മെട്രോ ജോലിക്കിടെ തൊഴിലാളി വൈദ്യുതാഘാതമേറ്റ് മരിച്ചു
[masterslider id="10"]

Related posts