‘കുട്ടികളെ പരിപാലിക്കുന്നത് മുഴുവൻ സമയജോലി’; ജീവനാംശത്തുക ഇരട്ടിയാക്കി കോടതി ഉത്തരവ് 

ബെംഗളൂരു: കുട്ടികളെ പരിപാലിക്കുന്നത് മുഴുവന്‍ സമയ ജോലിയാണെന്ന് ഹൈക്കോടതി.

അതിനാല്‍ ജീവനാംശത്തുക ഇരട്ടിയായി വര്‍ധിപ്പിക്കുന്നുവെന്നും കോടതി ഉത്തരവ്.

മടിയുള്ളതുകൊണ്ടാണ് ഭാര്യ ജോലിക്ക് പോകാന്‍ തയ്യാറാകാത്തതെന്ന ഭര്‍ത്താവിന്റെ വാദം തള്ളിക്കൊണ്ടാണ് ജസ്റ്റിസ് എം നാഗപ്രസന്നയുടെ നിരീക്ഷണം.

ജോലിക്ക് പോകുകയും കുട്ടികളെ പരിപാലിക്കുകയും ചെയ്യാന്‍ കഴിവുള്ളയാളാണ് ഭാര്യ.

മടി കൊണ്ടാണ് ജോലിക്ക് പോകാത്തതെന്നും ഭര്‍ത്താവ് കോടതിയില്‍ വാദിച്ചു.

എന്നാല്‍ ഭാര്യയും അമ്മയുമായിരിക്കുന്ന ഒരു സ്ത്രീ അക്ഷീണം ജോലി ചെയ്യുകയാണ്.

  ലക്ഷദ്വീപ് യാത്ര ഇനി ഒരു മണിക്കൂർ; 20 പേർക്ക് പറന്നുയരാം; സീപ്ലെയ്ൻ പരീക്ഷണപ്പറക്കൽ ഇന്ന് മുതൽ!

ഗൃഹനാഥ എന്ന നിലയില്‍ നിരവധി ജോലികളുണ്ട്.

കുട്ടികളെ പരിപാലിക്കുന്നതിനായിട്ടാണ് ജോലി ഉപേക്ഷിച്ചത്.

ഈ സാഹചര്യത്തില്‍ പണം സമ്പാദിക്കുന്നില്ലെന്ന് കാരണത്താല്‍ ഭാര്യ അലസയായി ഇരിക്കുന്നുവെന്ന് കാണാന്‍ കഴിയില്ല.

യുവതിക്ക് നല്‍കേണ്ട ഇടക്കാല ജീവനാംശം 18,000 രൂപയില്‍ നിന്ന് 36,000 രൂപയായി ഉയര്‍ത്താനാണ് കോടതി ഉത്തരവ്.

ഭര്‍ത്താവിന് ഭാര്യ പ്രതിമാസം 36,000 രൂപ നല്‍കണമെന്ന കുടുംബ കോടതി ഉത്തരവിനെ ചോദ്യം ചെയ്ത് യുവതി നല്‍കിയ ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി.

ഭര്‍ത്താവ് കാനറ ബാങ്കില്‍ ജോലി ചെയ്യുന്നയാളാണെന്നും പ്രതിമാസം 90,000 രൂപയോളം സമ്പാദിക്കുന്നുണ്ടെന്നും യുവതിയുടെ അഭിഭാഷകന്‍ വാദിച്ചു. മതിയായ യോഗ്യതയുണ്ടെങ്കിലും കുട്ടികളെ പരിപാലിക്കാന്‍ ഭര്‍ത്താവ് ആവശ്യപ്പെട്ടതിനാലാണ് ജോലി ഉപേക്ഷിച്ചതെന്ന് ഭാര്യയും വാദിച്ചു.

  ആര് കേരളത്തിന്റെ അമരക്കാരൻ? വേണുഗോപാലിന്റെ അംഗബലം, സതീശന്റെ ജനപ്രീതി, ചെന്നിത്തലയുടെ പരിചയസമ്പത്ത്; ഇന്നും ചര്‍ച്ച

തന്റെ ജോലി അനിശ്ചിത്വത്തിലാണെന്നും കൂടുതല്‍ തുക നല്‍കാന്‍ കഴിയില്ലെന്നുള്ള ഭര്‍ത്താവിന്റെ വാദവും കോടതി തള്ളി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വിജയ്​യുടെ രാഷ്ട്രീയത്തെക്കുറിച്ച് എന്താണഭിപ്രായം?’; ചോദ്യത്തിന് മാസ് മറുപടിയുമായി മമ്മൂട്ടി
[masterslider id="10"]

Related posts