ഓട്ടോക്കൂലി കൂടും; മിനിമം നിരക്ക് 40 രൂപയാക്കണമെന്ന് ആവശ്യം ശക്തമാക്കി സംഘടന; 23ന് യോഗം വിളിച്ച് സംസ്ഥാന സർക്കാർ

ബെംഗളൂരു: ഓട്ടോക്കൂലി മിനിമം നിരക്ക് 40 രൂപയാക്കണമെന്ന ആവശ്യം ശക്തമാക്കിയതോടെ സംസ്ഥാന സർക്കാർ തൊഴിലാളി സംഘടനകളുമായി ചർച്ച നടത്തും.

അധിക കിലോമീറ്ററിനുള്ള നിരക്ക് 15 രൂപയിൽ നിന്ന് 20 രൂപയാക്കണമെന്നത് ഉൾപ്പെടെയുള്ള ആവശ്യങ്ങൾ പരിഗണിക്കും.

23നാണ് യോഗം. നിലവിൽ ആദ്യ 2 കിലോമീറ്ററിനു 30 രൂപയാണ് നിരക്ക്. 2021 ഡിസംബറിലാണ് അവസാനമായി നിരക്ക് പരിഷ്കരിച്ചത്.

  ബെംഗളൂരു സാറ്റലൈറ്റ് ടൗൺ റിങ് റോഡ് പദ്ധതി 2029-ന് മുമ്പ് പൂർത്തിയാകില്ല; കാരണം അറിയാൻ വായിക്കാം

എൽപിജി വില കൂടിയതും, അറ്റകുറ്റപ്പണികളുടെ ചെലവ് കൂടിയതും ഉൾപ്പെടെ ചൂണ്ടിക്കാട്ടിയാണ് തൊഴിലാളി സംഘടനകൾ നിരക്ക് വർധന ആവശ്യപ്പെടുന്നത്.

പുതിയ ഓട്ടോകളുടെ വില വർധിച്ചിട്ടുണ്ട്.കഴിഞ്ഞ 10 വർഷത്തിനിടെ 2 തവണ മാത്രമാണ് നിരക്കിൽ മാറ്റം വരുത്തിയത്.

ജീവിതച്ചെലവ് അനുദിനം കൂടുന്നതിനാൽ നിരക്ക് ഉയർത്താതെ മുന്നോട്ടു പോകാനാകില്ലെന്ന് ഇവർ ചൂണ്ടിക്കാട്ടുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെം​​ഗളുരുവിൽ ലോകകപ്പ് കളി പബ്ബിൽ കാണാം; പ്രവർത്തന സമയം നീട്ടി ബെംഗളൂരു പൊലീസ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഗവർണർ വരാൻ വൈകി, ഗർഭിണിയായ ഭാര്യയുമായി വഴിയിൽ കുടുങ്ങിയ യുവാവ് റോഡിലിരുന്ന് പ്രതിഷേധിച്ചു, ബംഗളൂരുവിൽ വൻ ജനരോഷം
[masterslider id="10"]

Related posts