യുവതിയെ ഭർത്താവ് കഴുത്തറുത്ത് കൊലപ്പെടുത്തി

ബെം​ഗളുരു; അന്നപൂർണ്ണേശ്വരി ന​ഗറിൽ ഭർത്താവ് യുവതിയെ കൊലപ്പെടുത്തി. രഹസ്യ ബന്ധമുണ്ടെന്ന് ആരോപിച്ചാണ് കൊലപാതകം നടത്തിയത്.

സ്വകാര്യ കമ്പനി ജീവനക്കാരിയായ രൂപയാണ് കൊല്ലപ്പെട്ടത്. ഇവരുടെ ഭർത്താവ് കന്തരാജു (39) സംഭവത്തിന് ശേഷം ഒളിവിലാണ്. ഏറെ നേരം മൊബൈലിൽ സംസാരിച്ചതാണ് കന്തരാജുവിനെ പ്രകോപിപ്പിച്ചത്.

ആരോടാണ് സംസാരിച്ചതെന്നറിയാൻ മൊബൈൽ പരിശോധിക്കണമെന്ന് പറഞ്ഞ് തർ‌ക്കം തുടങ്ങിയ കന്തരാജു അടുക്കളയിലെ കത്തിയെടുത്ത് രൂപയുടെ കഴുത്തറക്കുകയയിരുന്നു.

  12 കോടി ലഹരിഗുളികൾ പിടികൂടി; മലയാളി സൂത്രധാരന്മാർ അറസ്റ്റിൽ

പിന്നീട് വീട്ടിൽ നിന്നും ഒളിവിൽ പോകുകയും ചെയ്തു, ഇവരുടെ 12 വയസുകാരനായ മകൻ ട്യൂഷൻ കഴിഞ്ഞു വന്നപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്.

2005 ൽ അന്നപൂർണ്ണേശ്വരി ന​ഗറിലുണ്ടായ ഇരട്ട കൊലപാതകത്തിൽ പ്രതിയായ ഇയാൾ പുറത്തിറങ്ങിയ ശേഷമാണ് രൂപയെ വിവാഹം ചെയ്തത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  തട്ടിപ്പുകാർ ഇനി വിറയ്ക്കും! ഫോണിൽ വരുന്ന മെസ്സേജ് വ്യാജമാണോ എന്ന് നിമിഷങ്ങൾക്കകം അറിയാം; പുതിയ സാങ്കേതികവിദ്യയുമായി ബെംഗളൂരു കമ്പനി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts