അന്യ സംസ്ഥാന തൊഴിലാളികളെ നാട്ടിലെത്തിക്കാമെന്ന് വാ​ഗ്ദാനം ചെയ്ത് പണം കവർന്നു.

ബെം​ഗളുരു; പണം കവർന്നതായി പരാതി, നാട്ടിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് ഒഡിഷ സ്വദേശികളായ അതിഥി തൊഴിലാളികളിൽനിന്ന് ടാക്സികാർ ഡ്രൈവറും സുഹൃത്തും ചേർന്ന് പണം കവർന്നതായി പരാതി.

ബെം​ഗളുരു ചിക്കബെല്ലാപുരയിൽ ജോലിചെയ്യുന്ന ഏഴംഗ അതിഥിതൊഴിലാളികളാണ് കവർച്ചയ്ക്ക് ഇരയായത്. ഇവരിൽനിന്ന് 7,000 രൂപയാണ് ടാക്‌സിഡ്രൈവറും സുഹൃത്തും തട്ടിയെടുത്തത്.

കഴിഞ്ഞ ദിവസം ഒഡിഷ സ്വദേശികളായ തൊഴിലാളികൾ നാട്ടിലേക്ക് തീവണ്ടി പോകുന്നുണ്ടോ എന്നന്വേഷിച്ചാണ് റെയിൽവേ സ്റ്റേഷനിലെത്തിയത്. എന്നാൽ തീവണ്ടികളൊന്നുമുണ്ടായിരുന്നില്ല. ഇതോടെ സംഘം ബാഗുകളുമായി റെയിൽവേ സ്റ്റേഷനുപുറത്തിറങ്ങി. ഇതിനിടെ ഒരു ടാക്‌സി ഡ്രൈവർ ഇവരെ സമീപിക്കുകയായിരുന്നു.

‍സുഹൃത്തിനോട് സംസാരിച്ച് നാട്ടിലെത്തികാമെന്ന് വാ​ഗാദാനം ചെയ്ത് ആളോഴിഞ്ഞ പ്രദേശത്തെത്തിച്ച ശേഷം പതിനായിരം തുക വച്ച് ഓരോരുത്തരോടും ആവശ്യപ്പെടുകയായിരുന്നു, എന്നാൽ അത്രയും പണം കയ്യിലില്ലെന്ന് മനസിലായതോടെ ആകെയുണ്ടായിരുന്ന 7000 രൂപ ബലമായി തട്ടിയെടുത്ത ശേഷം റോഡിൽ ഇറക്കി വിടുകയായിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വാണിജ്യ എൽ.പി.ജി സിലിണ്ടർ വിലയിൽ വൻ കുറവ്: ഹോട്ടലുകൾക്കും വ്യവസായങ്ങൾക്കും ആശ്വാസം
  തെരുവുനായയെ കല്ലെറിഞ്ഞത് ചോദ്യം ചെയ്തു; ബെംഗളൂരുവിൽ യുവതിക്ക് ക്രൂരമർദ്ദനം, കേസ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കൊൽക്കത്തയിലേക്കുള്ള വിമാനയാത്രയേക്കാൾ നീണ്ട റോഡ് യാത്ര; ബെംഗളൂരു ഗതാഗതക്കുരുക്കിൽ ടെക്കിയുടെ വീഡിയോ വൈറൽ!
[masterslider id="10"]

Related posts