കർണാടക ആർടിസി ജീവനക്കാർക്ക് ഒക്ടോബർ മുതൽ വേതനം ഒന്നിന് ലഭിക്കും

ബെംഗളൂരു: കർണാടക ആർടിസി ജീവനക്കാർക്ക് അടുത്ത മാസം മുതൽ ഒന്നാം തിയ്യതി തന്നെ വേതനം നൽകും. കോവിഡ് രൂക്ഷമായ സമയത്ത്  കർണാടക ആർടിസി സാമ്പത്തിക പ്രതിസന്ധി നേരിട്ടിരുന്നു. ഈ സമയത്ത് കണ്ടക്ടർ, ഡ്രൈവർ, മറ്റ് ജീവനക്കാർ എന്നിവർക്ക് വിവിധ ദിവസങ്ങളിൽ ആണ് വേതനം നൽകിയിരുന്നത് . ഇത് ജീവനക്കാർക്ക് ഇടയിൽ അതൃപ്തി ഉണ്ടാക്കിയിരുന്നു. ഇതേ തുടർന്നാണ് യൂണിയനുകൾ പരാതി നൽകിയതിനാൽ ആണ് എല്ലാ ജീവനക്കാർക്കും മാസം ഒന്നാം തിയ്യതി വേതനം നൽകാൻ അധികൃതർ തയ്യാറാവുന്നത്.  

Read More

ഇന്ന് അർധരാത്രി മുതൽ കെഎസ്ആർടിസി പണിമുടക്ക്

തിരുവനന്തപുരം: ഇന്ന് അര്‍ധരാത്രി മുതല്‍ കെഎസ്‌ആര്‍ടിസി പണിമുടക്ക്. ശമ്പളപ്രതിസന്ധിയില്‍ ഗതാഗതമന്ത്രിയുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് തൊഴിലാളി സംഘടനകള്‍ 24 മണിക്കൂര്‍ പണിമുടക്ക് പ്രഖ്യാപിച്ചത്. മൂന്ന് അംഗീകൃത യൂണിയനുകളുമായാണ് മന്ത്രി ചര്‍ച്ച നടത്തിയത്. ശമ്പള വിതരണം വൈകുന്ന സാഹചര്യത്തില്‍ ഇന്ന് അര്‍ധരാത്രി മുതല്‍ 24 മണിക്കൂര്‍ പണിമുടക്കുമെന്ന് പ്രതിപക്ഷ യൂണിയനുകള്‍ അറിയിച്ചു. ചര്‍ച്ചയില്‍ പങ്കെടുക്കുമെങ്കിലും എല്ലാ മാസവും അഞ്ചാം തീയതിക്കകം ശമ്പള വിതരണം പൂര്‍ത്തിയാക്കണം എന്നതടക്കമുള്ള ആവശ്യങ്ങളില്‍ വിട്ടുവീഴ്ചയ്ക്കില്ലെന്ന നിലപാട് യൂണിയനുകള്‍ മന്ത്രിയെ അറിയിച്ചു. ഏപ്രില്‍ മാസത്തെ ശമ്പളം നല്‍കാനായി സര്‍ക്കാരില്‍ നിന്ന് 65…

Read More

ഈജിപുര മേൽപ്പാലം പദ്ധതി; തൊഴിലാളികൾക്ക് മാസങ്ങളായി ശമ്പളമില്ല.

ejipura-flyover-bengaluru

ബെംഗളൂരു: ഈജിപുരയിൽ 2.5 കിലോമീറ്റർ മേൽപ്പാലം പണിയുന്ന സംഘത്തിന്റെ ഭാഗമായ തൊഴിലാളികൾക്ക് കരാറുകാരായ സിംപ്ലക്സ് ഇൻഫ്രാസ്ട്രക്ചേഴ്സ് ലിമിറ്റഡ് മാസങ്ങളായി ശമ്പളം നൽകാത്തതിനാൽ നിലനിൽപ്പ് ഒരു ചോദ്യമായി മാറി. സിംപ്ലെക്‌സിന് നൽകിയ കരാർ ബ്രുഹത് ബെംഗളൂരു മഹാനഗര പാലകെ (ബിബിഎംപി) റദ്ദാക്കുന്നതിന് മാസങ്ങൾക്ക് മുമ്പുതന്നെ സ്ഥാപനം തൊഴിലാളികൾക്ക് ശമ്പളം നൽകുന്നത് നിർത്തിയതായും ആരോപണമുയരുന്നുണ്ട്. ചില തൊഴിലാളികൾ സ്വന്തം നാട്ടിലേക്ക് മടങ്ങിയെങ്കിലും മറ്റുചിലർ ഇനിയും ശമ്പളം പ്രതീക്ഷിച്ച് അവിടെ താമസിച്ചുവരികയാണ്. ഓൾ ഇന്ത്യ സെൻട്രൽ കൗൺസിൽ ഓഫ് ട്രേഡ് യൂണിയൻസ് (എഐസിസിടിയു) തൊഴിൽ വകുപ്പിനും ബിബിഎംപിക്കും പരാതി…

Read More
Click Here to Follow Us