കന്നുകാലി തൊഴുത്തുകൾ നിർമിക്കുന്നതിന് കർഷകർക്ക് കൂടുതൽ പണം ലഭിക്കും

ബെംഗളൂരു: കന്നുകാലി തൊഴുത്തുകളുടെ നിർമ്മാണത്തിന് കർഷകർക്ക് ലഭിക്കുന്ന ക്യാഷ് ആനുകൂല്യങ്ങളിൽ ഗണ്യമായ വർദ്ധനവിന് ബസവരാജ് ബൊമ്മൈ ഭരണകൂടം അംഗീകാരം നൽകി. അതുമാത്രമല്ല, പട്ടികജാതി-പട്ടികവർഗ കർഷകർക്ക് മറ്റുള്ളവരുമായി താരതമ്യം ചെയ്യുമ്പോൾ കൂടുതൽ പണം ലഭിക്കുന്ന നിലവിലുള്ള സംവിധാനം സർക്കാർ ഇല്ലാതാക്കുകയും ചെയ്തു.

ഒരു കന്നുകാലി തൊഴുത്ത് നിർമിക്കാൻ ഓരോ പട്ടികജാതി-പട്ടികവർഗ കർഷകർക്കും 43,500 രൂപയും മറ്റ് സമുദായങ്ങളിൽ നിന്നുള്ളവർക്ക് 19,625 രൂപയുമാണ് നൽകിയിരുന്നത്. എന്നാലിപ്പോൾ നാല് കന്നുകാലികളെ പാർപ്പിക്കാൻ കഴിയുന്ന ഒരു ഷെഡ് നിർമ്മിക്കുന്നതിന് എസ്‌സി/എസ്‌ടി, പൊതുവിഭാഗം കർഷകർ എന്ന വ്യത്യാസമില്ലാതെ സർക്കാർ ഇത് 57,000 രൂപയായി ഇത് ഉയർത്തി. ഇത് കർഷക സമൂഹത്തിനുള്ളിലെ രോഷം ശമിപ്പിക്കുമെന്നും വ്യത്യസ്തതയെച്ചൊല്ലിയുള്ള പ്രശ്നങ്ങൾ ഇല്ലാതാക്കുമെന്നും ബിജെപി സർക്കാർ പ്രതീക്ഷിക്കുന്നത്. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്ക് കീഴിൽ (MGNREGS), മറ്റ് കാർഷിക പ്രവർത്തനങ്ങൾക്കൊപ്പം, കന്നുകാലി, ആട്, പന്നി, കോഴി എന്നിവയ്ക്ക് ഷെഡ് നിർമ്മിക്കുന്നതിന് വ്യക്തിഗത കർഷകർക്ക് പണ ആനുകൂല്യങ്ങളും നൽകും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കർണാടകയിൽ തടങ്കലിലാക്കി ഇഞ്ചി കൃഷിയിടത്തിൽ അടിമവേല: രണ്ട് മലയാളികൾ ഉൾപ്പെടെ 18 പേരെ രക്ഷപ്പെടുത്തി
  ടീം വിഡിഎസ് റെഡി; ‌കോൺഗ്രസിന് 11 മന്ത്രിമാർ, ലീഗിന് 5; കേരളത്തിന്റെ പുതിയ മന്ത്രിമാരെ അറിയാം,
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിൽ റെക്കോർഡ് മഴയും ആലിപ്പഴ വീഴ്ചയും; തകർന്നത് 23 വർഷത്തെ റെക്കോർഡ്; കനത്ത മഴയ്ക്ക് കാരണം അറിയാൻ വായിക്കാം
[masterslider id="10"]

Related posts

Click Here to Follow Us