25 സ്പെഷൽ ബസുമായി മലയാളികളുടെ മനസ്സറിഞ്ഞ് കർണാടക ആർ ടി സി ; കേരള ആർടിസി യുടെ സ്പെഷൽ 8 എണ്ണം മാത്രം.

ബെംഗളൂരു : ഓണത്തിന്  നഗരത്തിൽ നിന്ന് കേരളത്തിലേക്ക് പോകാൻ കാത്തു നിൽക്കുന്നത് മലയാളികൾ മാത്രമാണ് പക്ഷേ കേരള ആർടി സിയെക്കാൾ മലയാളികളുടെ മനോവേദന തിരിച്ചറിയാൻ കർണാടക ആർ ടി സിക്ക് ആകുന്നു. ലഭിക്കുന്ന  അവസരം വിനിയോഗിച്ചാൽ  ബിസിനസ്സിൽ ലാഭവുമുണ്ടാക്കാം ,25 സ്പെഷൽ ബസുകളാണ് കർണാടക ആർ ടി സി നിരത്തിലിറക്കുന്നത്. കേരള ഇതുവരെ അനുവധിച്ചത് വെറും എട്ടെണ്ണം.16 എണ്ണ മെങ്കിലും ഓടിക്കാൻ കഴിയുമെന്ന് കേരള ആർ ടി സി അധികൃതർ പ്രതീക്ഷ പ്രകടിപ്പിക്കുന്നു.

  ബെംഗളൂരുവിലെ വാടകക്കാർക്ക് പുതിയ പ്രശ്നം: വീട്ടുടമസ്ഥരിൽ നിന്ന് വിചിത്രമായ ആവശ്യം, സോഷ്യൽ മീഡിയയിൽ ചർച്ച

കോട്ടയം (3), എറണാകുളം (5), മൂന്നാർ(1), തൃശൂർ(3), പാലക്കാട് (2),  കോഴിക്കോട് (4) മാഹി (1) കണ്ണൂർ  (6) എന്നിവിടങ്ങളിലേക്കുള്ള ബസുകളിൽ  ഒൻപതെണ്ണത്തിലെ ടിക്കറ്റുകൾ തീർന്നു.കേരള യുടെ എല്ലാ ബസുകളുടെയും ടിക്കറ്റുകൾ വിറ്റഴിയുന്നുണ്ട്‌ ,പക്ഷേ സേലം വഴി തെക്കൻ കേരളത്തിലേക്ക് കേരള ആർടി പി യുടെ ഒരു  ബസു പോലും ഇല്ല ,ഇത് യാത്രക്കാർക്ക് വളരെയധികം  സമയ നഷ്ട മുണ്ടാക്കും. കണ്ണൂർ ഭാഗത്തേക്ക് കേരള ആർ ടി സി യുടെ വളരെ കുറച്ച് ബസുകളേ ഉള്ളു .ഏറ്റവും തിരക്ക് അനുഭവപ്പെടാവുന്ന  സെപ്റ്റംബർ 9 ന് ഒരു സ്പെഷൽ ഉൾപ്പെടെ ഏഴു ബസുകളാണ് കേരള ആർ ടി സി കണ്ണുർ പയ്യന്നൂർ ഭാഗത്തക്ക് ഓടിക്കുന്നത്.കർണാടക ആർ ടി സി ക്ക് ഏഴു സ്പെഷൽ ഉൾപ്പെടെ 15 ബസുകൾ ഉണ്ട്. മലബാർ ഭാഗത്തേക്കുള്ള സ്പെഷൽ ട്രൈയിനിന് സാദ്ധ്യത ഇല്ല അ ബസ് തന്നെ യാണ് ശരണം.  അവിടെയാണ് കർണാടക ആർടിസിയുടെ പ്രൊഫഷനലിസം ശ്രദ്ധിക്കപ്പെടുന്നത് .

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഹെൽമെറ്റ് വച്ചില്ലെങ്കിൽ വാഹനം ടോവിങ് ചെയ്ത് മാറ്റാമോ? ബെംഗളൂരുവിൽ പൊലീസും യാത്രക്കാരും തമ്മിൽ റോഡിൽ തർക്കം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരു എയർപോർട്ടിൽ ഇറങ്ങുന്നവർ സൂക്ഷിക്കുക; നിങ്ങളുടെ പോക്കറ്റ് ചോർത്താൻ മൊബൈലിൽ 'ചതിക്കുഴി'!
[masterslider id="10"]

Related posts