ഫ്‌ളൈ ബസ് കർണാടകയ്ക് പുറത്തേക്കു വ്യാപിപ്പിക്കുന്നു

കെംപ  ഗൗഡ ഇന്റർനാഷണൽ എയർപോർട്ടിലേക്കുള്ള  ഫ്‌ളൈ ബസ് സേവനത്തിനു  കിട്ടിയ ആവേശമേറിയ  വരവേല്പിനും അതുപോലെ സാമ്പത്തിക നേട്ടത്തിനും പിന്നാലെ കർണാടക സ്റ്റേറ്റ് ട്രാൻസ്‍പോർട് കോര്പറേഷൻ ഫ്ലൈ ബസ് സേവനം വിപുലമാക്കാൻ പദ്ധതി രൂപികരിച്ചു.അയൽ സംസ്ഥാനങ്ങളിലെ തിരക്കേറിയ  സ്ഥലങ്ങൾ  തിരുപ്പതി ,സേലം ,മടിക്കേരി,കോഴിക്കോട് പോലുള്ള പ്രധാന സ്ഥലങ്ങളിലേക് വ്യാപിപ്പിക്കാൻ തീരുമാനിച്ചു.

കോര്പറേഷന് ഭാരവാഹികൾ KIA അധികാരികളുമായി ഒത്തുചേർന്നു ഫ്ലൈ ബസ് സമയം ഫ്ലൈറ്റ്  വരുന്നതിനും അതുപോലെ പോകുന്നതിനും  അനുസരിച്  ക്രമീകരിക്കാൻ തീരുമാനിച്ചു.തുടക്കത്തിൽ രണ്ട്  ലക്ഷുറി ബസ് തിരുപ്പതി,കോഴിക്കോട്, സേലം സർവീസ്  നടത്തും.അതുപോലെ ഒരു  ലക്ഷുറി  ബസ് മടികേരിയിലേക്കും സർവീസ്  നടത്തും . KSRTC  അന്യ സംസ്ഥാങ്ങളുമായുള്ള കരാറനുസരിച്ചു  ബസ്സുകളുടെ സേവനം ജനങ്ങളിലേക്കു എത്തിക്കും.

KSRTC  യുടെ എംഡി രാജേന്ദ്ര കുമാർ  ബസ് റൂട്ടുകൾ തീരുമാനിച്ചത് ജനങ്ങളുടെയും KIA അധികാരികളുടെയും അഭിപ്രായം പരിഗണിച്ചാണെന്നും അറിയിച്ചു.ഈ സേവനം ജനങ്ങൾക് ഒരുപാടു യാത്ര ഭാരം കുറയ്ക്കാൻ സഹായിക്കുമെന്നും അദ്ദേഹം അറിയിച്ചു.ഇപ്പോൾ  ഫ്ലൈ ബസ് സേവനം മൈസൂര് മുതൽ KIA ,അതുപോലെ KIA -മംഗളുരു -മണിപ്പാൽ ,കുന്ദാപുർ ആണ് ഉള്ളത്.

ബസ്സുകളിലേക്കു WI-FI  സംവിധാനം അതുപോലെ ടോയിലറ്റ് ,പാന്ററി ,led പാനൽ  എന്നിവയും അതികം താമസിയാതെ ഉൾപ്പെടുത്താനും ഉദ്ദേശിക്കുണ്ട്. KIA to  തിരുപ്പതി 232 km , 397 km കോഴിക്കോട്-KIA  , 238 km KIA – സേലം  and 290 km KIA -മടിക്കേരി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us