സ്ത്രീകൾ ആദ്യം എന്ന മന്ത്രമാണ് എൻഡിഎ സർക്കാരിന്റേത്:പ്രധാനമന്ത്രി.

ബെംഗളൂരു: സ്ത്രീകളുടെ ഉയര്‍ച്ചയില്‍ നിന്ന് സ്ത്രീകൾ നയിക്കുന്ന ഉയര്‍ച്ച  എന്ന ലക്ഷ്യത്തിലേക്ക് രാജ്യം നീങ്ങുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സ്ത്രീകൾ ആദ്യം എന്ന മന്ത്രമാണ് എൻഡിഎ സർക്കാരിന്റേതെന്നും ‘നരേന്ദ്രമോദി ആപ്പ്’ വഴി കർണാടക മഹിളാ മോർച്ച പ്രവർത്തകരെ അഭിസംബോധന ചെയ്ത് മോദി പറഞ്ഞു.പോളിങ് ബൂത്തുകളിൽ സ്ത്രീ ശക്തി തെളിയിച്ച് ബിജെപിയെ തിരഞ്ഞെടുപ്പിൽ വിജയിപ്പിക്കാൻ അദ്ദേഹം ആഹ്വാനം ചെയ്തു. ബിജെപിയുടെ ചിന്താ പദ്ധതികളിൽ സ്ത്രീ ശക്തിക്ക് ഏറെ പ്രാധാന്യമുണ്ട്.

നിയമത്തെ ഭയമുള്ള അവസ്ഥയുണ്ടാകണം. ഐപിസി, സിആർപിസി, പോക്സോ വകുപ്പുകൾ കർശനമാക്കിയതിലൂടെ തന്റെ സർക്കാർ ആ ഭയം സൃഷ്ടിക്കാൻ ശ്രമിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.കുട്ടികളെ പീഡിപ്പിക്കുന്നവർക്ക് തൂക്കുകയർ നൽകാൻ ഇപ്പോൾ വ്യവസ്ഥയുണ്ട്. സമയബന്ധിതമായ അന്വേഷണത്തിനും അതിവേഗ കോടതികൾ സ്ഥാപിച്ച് വേഗത്തിലുള്ള വിചാരണയ്ക്കും നടപടി സ്വീകരിച്ചിട്ടുണ്ട്. ബേഠി ബചാവോ ബേഠി പഠാവോ പദ്ധതിയിലൂടെ പെൺ ഭ്രൂണഹത്യ തടയാൻ കാര്യമായ നടപടികൾ സ്വീകരിക്കുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

സംഘടനയായാലും സർക്കാരായാലും കൃഷിയായാലും സ്ത്രീ മുന്നിൽ എന്നതാണ് നമ്മുടെ നയം. തന്റെ മന്ത്രിസഭയിലെ കരുത്തരായ വനിതാ മന്ത്രിമാരായ സുഷമ സ്വരാജ്, നിർമല സീതാരാമൻ എന്നിവരെക്കുറിച്ചും മോദി പരാമർശിച്ചു. ഇരുവർക്കും കർണാടകയുമായി ബന്ധമുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.സ്ത്രീകൾക്കെതിരെ വർധിക്കുന്ന അതിക്രമങ്ങളെക്കുറിച്ച് പ്രവർത്തകരിലൊരാൾ ചോദ്യമുന്നയിച്ചു. കുടുംബ മൂല്യങ്ങൾ, സംസ്കാരം, പൊലീസിന്റെയും മറ്റു അധികാര കേന്ദ്രങ്ങളുടെയും പ്രവർത്തനം എന്നിവയിലെ കൂട്ടായ പരിഷ്കരണത്തിലൂടെയേ ഇത്തരം പ്രശ്നങ്ങൾ പരിഹരിക്കാനാകൂ എന്ന് മോദി പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us