ജലക്ഷാമം രൂക്ഷം; വീടുകളിലേക്ക് മടങ്ങി ടെക്കികൾ 

ബെംഗളൂരു: ജലക്ഷാമം രൂക്ഷമായതോടെ നഗരത്തിൽ ഐടി മേഖലയില്‍ ജോലി ചെയ്യുന്നവർ വീടുകളിലേക്ക് മടങ്ങുന്നു.

ജലദൗർലഭ്യം നഗരത്തെ ജീവിക്കാൻ സാധിക്കാത്ത ഇടമാക്കിയെന്നാണ് ഐടി പ്രൊഫഷണല്‍സ് പറയുന്നത്.

വൻതുക വാടക നല്‍കി നഗരത്തില്‍ താമസിക്കുന്നവർക്ക് പോലും വെള്ളം ലഭിക്കാത്ത അവസ്ഥയാണ് നിലവിൽ ഉള്ളത്.

കാവേരി ജലത്തിന്റെ കുറവും നഗരത്തിലെ കുഴല്‍ക്കിണറുകള്‍ വറ്റിയതുമാണ് ജലദൗർലഭ്യത്തിന്റെ പ്രധാന കാരണം.

വെള്ളം കിട്ടാതായതോടെ നിരവധി കമ്പനികള്‍ ജീവനക്കാർക്ക് വർക്ക് ഫ്രം അനുവദിച്ചു.

നഗരത്തിലെ 6,900 മുതല്‍ 13,500 വരെയുള്ള കുഴല്‍ക്കിണറുകള്‍ വറ്റിയതാണ് പ്രതിസന്ധി രൂക്ഷമാകാൻ കാരണമെന്നും കഴിഞ്ഞ നാല് പതിറ്റാണ്ടിനിടെ ഇത്തരമൊരു അവസ്ഥ നഗരം സാക്ഷ്യം വഹിച്ചിട്ടില്ലെന്നും പറയുന്നു.

സിലിക്കണ്‍ വാലിയിലെ ഐടി കമ്പനികള്‍ക്ക് വർക്ക് ഫ്രം ഹോം നിർബന്ധമാക്കണമെന്ന് സോഷ്യല്‍ മീഡിയ വഴി നിരവധി അഭ്യർഥനകള്‍ മുഖ്യമന്ത്രി സിദ്ധരാമയക്ക് ലഭിച്ചിരുന്നു.

സ്കൂളുകള്‍ ഓണ്‍ലൈനായി പ്രവർത്തിക്കാൻ അനുവദിക്കണമെന്നും മുഖ്യമന്ത്രിയോട് അഭ്യർഥിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us