ഫാം ഹൗസിൽ നിന്നും തലയോട്ടിയും അസ്ഥികളും കണ്ടെടുത്തു; ഒരാൾ അറസ്റ്റിൽ

ബെംഗളൂരു : രാമനഗരയിൽ ഫാം ഹൗസിൽ നിന്നും തലയോട്ടികളും അസ്ഥികളും കണ്ടെത്തി.

ഇത് സൂക്ഷിച്ചയാളെ പോലീസ് അറസ്റ്റു ചെയ്തു.

ജൊഗരദൊഡ്ഡി സ്വദേശി ബലറാം ആണ് അറസ്റ്റിലായത്.

ഫാംഹൗസിൽ നിന്ന് 25 മനുഷ്യ തലയോട്ടികളും നൂറിലേറെ അസ്ഥികളുമാണ് കണ്ടെത്തിയത്.

ദുർമന്ത്രവാദത്തിനായാണ് തലയോട്ടികളും അസ്ഥികളും സൂക്ഷിച്ചിരുന്നതെന്നാണ് പോലീസിന്റെ സംശയം.

ഗ്രാമത്തിലെ ശ്മശാനത്തിൽ ബലറാം തലയോട്ടികളുപയോഗിച്ച് പൂജ നടത്തുന്നതായി നാട്ടുകാർ പോലീസിൽ പരാതി നൽകിയിരുന്നു.

  വിജയിയുടെ അവസാന ചിത്രം 'ജന നായകൻ' തീയേറ്ററുകളിൽ; ബെംഗളൂരുവിൽ ആവേശക്കടലായി ആരാധകർ

ഇതേത്തുടർന്ന് ബലറാമിനെ കസ്റ്റഡിയിലെടുത്ത് പോലീസും ഫൊറൻസിക് സയൻസ് ലബോറട്ടറി (എഫ്.എസ്.എൽ.) ഉദ്യോഗസ്ഥരും ഫാം ഹൗസ് പരിശോധിച്ചപ്പോഴാണ് തലയോട്ടികളും അസ്ഥികളും കണ്ടെത്തിയത്.

രണ്ടു ചാക്കുകളിലായിട്ടായിരുന്നു അസ്ഥികൾ സൂക്ഷിച്ചിരുന്നത്.

അസ്ഥികൾകൊണ്ടു നിർമിച്ച കസേരയും കണ്ടെത്തി.

പൂർവികരുടെ കാലംതൊട്ടേ തലയോട്ടികൾ ഇവിടെ ഉള്ളതാണെന്നാണ് ബലറാം പോലീസിന് മൊഴി നൽകിയിരിക്കുന്നത്.

തലയോട്ടികളുടെയും അസ്ഥികളുടെയും പഴക്കമറിയാൻ എഫ്.എസ്.എൽ. ഉദ്യോഗസ്ഥർ പരിശോധന നടത്തുന്നുണ്ട്.

ബിഡദി വ്യവസായ മേഖലയ്ക്ക് സമീപത്താണ് ഫാം ഹൗസ് സ്ഥിതി ചെയ്യുന്നത്. ഫാം ഹൗസിന് ‘ശ്രീ ശ്മശാന കാളിപീഠ’ എന്ന പേരും നൽകിയിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മുഖ്യമന്ത്രി ഡി.കെ.ശിവകുമാറിന്റെ വാഹനവ്യൂഹം തടയാൻ ശ്രമം:.വഴിയിൽ തടഞ്ഞത് സ്വന്തം ആളുകളോ? കേസെടുത്തു പോലീസ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വാടകക്കാരെ പിഴിഞ്ഞെടുക്കുന്ന പുതിയ ബെംഗളൂരു ട്രെൻഡ്; വീടൊഴിയാൻ 30 ദിവസത്തെ നോട്ടീസ്, സോഷ്യൽ മീഡിയയിൽ പുകഞ്ഞ് വാടകപ്പോര്
[masterslider id="10"]

Related posts