ബെംഗളൂരു: സംപിഗേ ഹള്ളി പൊലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിൽ ആർ കെ നഗറിലെ ബാലാജി കൃപ ലേയൗട്ടിൽ നിന്നും ഒസാമ മുഹമ്മദ് ധീപ് എന്ന് 30കാരനായ സൗദി പൗരൻ പിടിയിലായത്.
രേഖകൾ ഹാജരാക്കാൻ ആവശ്യപ്പെട്ടു പോലീസിന് ഇദ്ദേഹം ആദ്യം നൽകിയത് 2006 ലെ സൗദി പാസ്പോർട്ടും വിദ്യാർത്ഥി വിസയും ആയിരുന്നു. ഇതിന്റെ കാലാവധി 2007 തന്നെ അവസാനിച്ചിരുന്നു. 2012ലെ റിയാദിൽ നിന്നും എടുത്തിട്ടുള്ള പാസ്പോർട്ടും വിസയും നൽകിയെങ്കിലും ഒരു വർഷത്തിനുള്ളിൽ തന്നെ അത് കാലഹരണപ്പെട്ടിരുന്നു.
വിശദമായ അന്വേഷണത്തിൽ ഇദ്ദേഹം 2015 ചെന്നൈയിൽനിന്ന് കരസ്ഥമാക്കിയ ഇന്ത്യൻ പാസ്പോർട്ട് ഉള്ള ആളാണെന്ന് കണ്ടെത്തി. തുടർന്ന് നടത്തിയ വിശദമായ പരിശോധനയിൽ ഇന്ത്യൻ ആധാർ കാർഡും ഡ്രൈവിങ് ലൈസൻസും ഇദ്ദേഹത്തിൽനിന്ന് കണ്ടെടുക്കുകയായിരുന്നു.
ഇന്ത്യയിൽ സ്ഥിരതാമസം ആകണം എന്നാണ് ഇദ്ദേഹത്തിന്റെ ആഗ്രഹമെന്നും അതിനുവേണ്ടിയാണ് രേഖകൾ നിർമ്മിച്ചതെന്നും അദ്ദേഹം പോലീസിന് മൊഴി നൽകിയിട്ടുണ്ട്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.