കോളേജിൽ പോകുന്ന വഴിക്കിൽ തൊട്ടു മുന്നിൽ കടുവ… ബോധം കെട്ടുവീണ് വിദ്യാർത്ഥിനി.

ബെംഗളൂരു : എന്നും കോളേജിൽ പോകുന്ന വഴിയിൽ യാദൃശ്ചികമായി ഒരു കടുവയേ കണ്ടാലോ ? എപ്പോൾ ശ്വാസം പോയി എന്ന് ചോദിച്ചാൽ മതി.

സമാനമായ സംഭവമാണ് വിരാജ് പേട്ടിൽ നിന്ന് എകദേശം 35 കിലോ മീറ്റർ അകലെയുള്ള ടി.ഷെട്ടി ഗെരെ ഗ്രാമത്തിൽ സംഭവിച്ചത്.

ഗോണിക്കുപ്പ വിദ്യാനികേതൻ കോളേജ് പി.യു.സി വിദ്യാർഥിനിയായ തസ്മ ദേച്ച്മ കോളേജിലേക്ക് പോകാൻ സമീപത്തെ ബസ്സ്റ്റോപ്പിൽ നിൽക്കുകയായിരുന്നു.

  അമ്മയും മകനും പുറത്തുപോയ തക്കത്തിന് പതിമൂന്നുകാരിയായ മകളെ പിതാവ് പീഡിപ്പിച്ചു: പ്രതിക്കായി തിരച്ചിൽ

അപ്പോഴാണ് കാപ്പിത്തോട്ടങ്ങൾക്കിടയിലൂടെ കടുവയെ കാണുന്നത്, ഭയപ്പെട്ട തസ്മ ബോധം കെട്ടു വീഴുകയും തലക്ക് പരിക്കേൽക്കുകയും ചെയ്തു.

കടുവ തസ്മയ അക്രമിക്കാൻ നിൽക്കാതെ തിരിഞ്ഞു നടന്നു.

വിദ്യാർത്ഥിനിയെ നാട്ടുകാർ ശ്രീമംഗളയിലെ ആശുപത്രിയിലെത്തിച്ചു.

തസ്മയുടെ ആശുപത്രി ചെലവുകൾ വനംവകുപ്പ് വഹിക്കുമെന്ന് ശ്രീമംഗള റെയ്‌ഞ്ച്‌ വനംവകുപ്പ് ഓഫീസർ വീരേന്ദ്ര മാരി ബസവണ്ണനവർ അറിയിച്ചു.

തെരച്ചിൽ നടത്തിയെങ്കിലും നാഗർഹോളെ കടുവസംരക്ഷണകേന്ദ്രം അധികൃതർക്ക് കടുവയെ കണ്ടെത്താനായിട്ടില്ല.

  ലക്ഷക്കണക്കിന് രൂപ കൊടുക്കാനുണ്ട്, നന്ദികേട് കാണിക്കരുത്"; റോബിന്റെ മുഖമൂടി വലിച്ച് കീറി സായ് കൃഷ്ണ; കടബാധ്യതകളുടെ കഥ പുറത്ത്

കടുവയെ പിടിക്കാൻ പ്രദേശത്ത് കെണി സ്ഥാപിച്ചിട്ടുണ്ട്.

(വാർത്തയോടൊപ്പം ചേർത്ത ചിത്രം യഥാർത്ഥ സംഭവത്തിൻ്റേത് അല്ല)

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വോട്ടർ പട്ടിക പുതുക്കൽ ജാഗ്രത വേണം; വോട്ടവകാശം നഷ്ടപ്പെട്ടാൽ സർക്കാർ ആനുകൂല്യങ്ങൾ ഒന്നും ലഭിക്കില്ല; മുഖ്യമന്ത്രി ഡി.കെ.
[masterslider id="10"]

Related posts