ബെംഗളൂരുവിൽ കനത്ത മഴ; മൈസൂരു എക്സ്പ്രസ്സ്‌ വേ യാത്രക്കാർക്ക് ജാഗ്രത നിർദേശം 

ബെംഗളൂരു: നഗരത്തില്‍ ശക്തമയ മഴയെ തുടർന്ന് ജാഗ്രത നിർദേശം.

കനത്ത മഴ മുന്നറിയിപ്പിനെ തുടര്‍ന്നും ബെംഗളൂരു അര്‍ബന്‍ ജില്ലയില്‍ മഴ തുടരുന്നതിനാലും മൈസുരു- കനത്ത മഴയെ തുടര്‍ന്ന് വാഹനത്തിനുള്ളിനുള്ള ദൂരക്കാഴ്ച കുറവായതിനാല്‍ വേഗതയില്‍ വാഹനമോടിക്കരുതെന്നും അധികൃതര്‍ നിര്‍ദേശിച്ചു.

അതേസമയം, കനത്ത മഴയെ തുടര്‍ന്ന് ബെംഗളൂരു അര്‍ബന്‍ ജില്ലയില്‍ നാളെ സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചു.

അര്‍ബന്‍ ജില്ലയിലെ എല്ലാ സ്‌കൂളുകള്‍ക്കും നാളെ അവധി ആയിരിക്കുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.

  സംസ്ഥാനത്ത് പരക്കെ മഴയ്ക്ക് സാധ്യത; ബെംഗളൂരു ഉൾപ്പെടെ വിവിധ ജില്ലകളിൽ മുന്നറിയിപ്പ്, തീരദേശത്ത് യെല്ലോ അലേർട്ട്

അംഗനവാടി, പ്രൈമറി, ഹൈസ്‌കൂളുകള്‍ക്ക് അവധി ബാധകമാണ്.

കോളേജുകള്‍ക്ക് ഇതുവരെ അവധി പ്രഖ്യാപിച്ചിട്ടില്ല.

ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിക്കുകയും കനത്ത മഴ മുന്നറിയിപ്പ് നല്‍കുകയും ചെയ്ത സാഹചര്യത്തില്‍ ആണ് അവധി പ്രഖ്യാപിച്ചത്.

കനത്ത മഴയെ തുടര്‍ന്ന് ബെംഗളൂരുവില്‍ നടക്കാനാരിക്കുന്ന നാളത്തെ ഇന്ത്യ – ന്യുസീലന്‍ഡ് ടെസ്റ്റ് മാറ്റിയേക്കും.

കളിക്കാരുടെ ഇന്നത്തെ പരിശീലനം റദ്ദാക്കി.

നാളെയും ബംഗളൂരു നഗരത്തില്‍ ഓറഞ്ച് അലര്‍ട്ടാണ്.

അടുത്ത രണ്ട് ദിവസം നഗരത്തില്‍ കനത്ത മഴ തുടരുമെന്നാണ് മുന്നറിയിപ്പ്.

അതേസമയം, തമിഴ്‌നാട്ടിലും കനത്ത മഴ മുന്നറിയിപ്പാണുള്ളത്.

ചെന്നൈ അടക്കം തമിഴ്‌നാട്ടിലെ 4 വടക്കന്‍ ജില്ലകളില്‍ നാളെ പൊതുഅവധി പ്രഖ്യാപിച്ചിട്ടുണ്ട്.

  ജെമിനി ചതിച്ച് ആശാനെ; എ.ഐ. ഉപയോ​ഗിച്ച് യാത്രക്കാരെ പറ്റിക്കാൻ നോക്കിയ ടാക്സി ഡ്രൈവർക്ക് കിട്ടിയത് എട്ടിന്റെ പണി!

മദ്രാസ് ഹൈക്കോടതിക്കും അവധി പ്രഖ്യാപിച്ചു.

മഴ കനക്കുമെന്ന മുന്നറിയിപ്പിന് പിന്നാലെയാണ് അവധി പ്രഖ്യാപത്.

ഹൈവേയില്‍ യാത്ര ചെയ്യുന്നവര്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കി.

കനത്ത മഴയെ തുടര്‍ന്ന് വാഹനത്തിനുള്ളിനുള്ള ദൂരക്കാഴ്ച കുറവായതിനാല്‍ വേഗതയില്‍ വാഹനമോടിക്കരുതെന്നും അധികൃതര്‍ നിര്‍ദേശിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിൽ കെഎസ്ആർടിസി സ്വിഫ്റ്റ് ബസിന് തീപിടിച്ചു
[masterslider id="10"]

Related posts