കൊച്ചി: നടൻ ശ്രീനാഥ് ഭാസിയുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു. മട്ടാഞ്ചേരി സ്വദേശിയായ ബൈക്ക് യാത്രക്കാരനെ കാറിടിച്ച ശേഷം നിർത്താതെ പോയ സംഭവത്തിലാണ് എറണാകുളം ആർ ടി ഒ യുടെ നടപടി. ഒരു മാസത്തേക്കാണ് ശ്രീനാഥ് ഭാസിയുടെ ലൈസൻസ് സസ്പെൻഡ് ചെയ്തത്. മട്ടാഞ്ചേരി ചുള്ളിക്കല്‍ സ്വദേശി ഫഹീമിനാണ് വാഹനാപകടത്തില്‍ പരിക്കേറ്റത്. ഒക്ടോബർ എട്ടിന് കൊച്ചി കോർപറേഷൻ ഓഫീസിനു മുന്നില്‍ വെച്ചാണ് നടന്റെ കാറിടിച്ച് ഫഹീമിന് പരിക്കേറ്റത്. സംഭവത്തില്‍ പോലീസ് ശ്രീനാഥ് ഭാസിയെ അറസ്റ്റു ചെയ്ത് വിട്ടയച്ചിരുന്നു.
Read MoreDay: 15 October 2024
മഴ: പർപ്പിൾ നിറത്തിൽ ചെന്നൈയുടെ ആകാശം
ചെന്നൈ: കനത്ത മഴയെ തുടർന്ന് ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്. പലരും സുരക്ഷിതമായി വീടുകളിലാണുള്ളത്. ഇപ്പോഴിതാ വടക്കുകിഴക്കന്‍ മണ്‍സൂണിലെ ഒരു അര്‍ധരാത്രിയില്‍ ഉണ്ടായ ഇടിമിന്നല്‍ ദൃശ്യം സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നു. എക്‌സിലെത്തിയ ദൃശ്യം ഷോളിങ്ങനല്ലൂരില്‍ നിന്നുള്ളതാണ്. വീഡിയോയില്‍ മിന്നലിനൊപ്പം പര്‍പ്പിള്‍ നിറത്തില്‍ ആകാശം കാണപ്പെടുന്നു. അത് ആകെ ഭയപ്പെടുത്തുന്നതാണ്. മിന്നല്‍ കുറയുമ്പോള്‍, ജനല്‍ പ്രതലത്തില്‍ തുള്ളികള്‍ തെന്നി വീഴുന്ന ഒരു ആകര്‍ഷകമായ ദൃശ്യവും കാണാം. നിരവധി കമന്‍റുകള്‍ ദൃശ്യങ്ങള്‍ക്ക് ലഭിച്ചു. “ഏലിയന്‍സ് മിന്നലിലൂടെ ഭൂമിയിലേക്ക് പ്രവേശിക്കുന്ന വാര്‍ ഓഫ് ദ വേള്‍ഡ്‌സ് എന്ന…
Read Moreനടനെ ചോദ്യം ചെയ്തു; ആരോപണങ്ങൾ നിഷേധിച്ച് ജയസൂര്യ
എറണാകുളം: ലൈംഗികാതിക്രമക്കേസില്‍ നടൻ ജയസൂര്യയെ പൊലീസ് ചോദ്യം ചെയ്തു. ഒരു മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിനിടെ നടി ഉന്നയിച്ച പരാതി ജയസൂര്യ പൂർണമായും നിഷേധിച്ചു. തനിക്ക് നടിയുമായി ഒരു സൗഹൃദവുമില്ലെന്നും ചോദ്യം ചെയ്യലിന് ശേഷം ജയസൂര്യ പ്രതികരിച്ചു. ജയസൂര്യയെ അറസ്റ്റ് രേഖപ്പെടുത്താതെ വിട്ടയച്ചു. 2008-ല്‍ സെക്രട്ടറിയേറ്റില്‍ നടന്ന സിനിമാ ഷൂട്ടിങ്ങിനിടെ തന്നെ കടന്നുപിടിച്ചെന്ന നടിയുടെ പരാതിയില്‍ രജിസ്റ്റർ ചെയ്ത കേസിലാണ് നടൻ ജയസൂര്യയെ ഇന്ന് പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്തത്. സെക്രട്ടറിയേറ്റിലെ ഒന്നാം നിലയിലാണ് ഷൂട്ടിങ് നടന്നത്. മൂന്നാം നിലയില്‍ വെച്ച് തന്നെ…
Read Moreഹുബ്ബള്ളി ബൈപാസിൽ അജ്ഞാത വാഹനമിടിച്ച് രണ്ട് പേർ മരിച്ചു
ബെംഗളൂരു: പൂനെ-ബെംഗളൂരു ഹൈവേ ബൈപാസ് റോഡിന് സമീപം ഗോകുല്‍ ഗ്രാമത്തിലെ ധാരാവതി ഹനുമാൻ ക്ഷേത്രത്തിന് സമീപം അജ്ഞാത വാഹനം ഇടിച്ച് ഉണ്ടായ അപകടത്തില്‍ സ്‌കൂട്ടറില്‍ യാത്ര ചെയ്യുകയായിരുന്ന രണ്ട് പേർ മരിച്ചു. സോഫ്‌റ്റ്‌വെയർ എഞ്ചിനീയർ മംഗളൂരു സ്വദേശി ഗോപാല്‍കൃഷ്ണ, സുഹൃത്ത് ഹുബ്ബള്ളി സ്വദേശി സദാനന്ദ് എന്നിവരാണ് മരിച്ചത്. ഗോപാലകൃഷ്ണ തൻ്റെ കാർ ഈദ്ഗാ മൈതാനത്ത് പാർക്ക് ചെയ്‌ത് മറ്റൊരു കാറില്‍ കുടുംബാംഗങ്ങള്‍ക്കൊപ്പം മഹാരാഷ്ട്രയിലേക്ക് യാത്ര ചെയ്യുകയായിരുന്നു. ചൊവ്വാഴ്ച പുലർച്ചെ തിരിച്ചെത്തിയ ഇയാള്‍ ബൈപാസിന് സമീപം ഇറങ്ങി സുഹൃത്ത് സദാനന്ദിനെ വിളിച്ച് ഈദ്ഗാ മൈതാനത്തേക്ക് ഇരുചക്രവാഹനത്തില്‍…
Read Moreഉപതെരഞ്ഞെടുപ്പ്; സ്ഥാനാർഥികളെ പ്രഖ്യാപിച്ച് കോൺഗ്രസ്
തിരുവനന്തപുരം: ഉപതെരഞ്ഞെടുപ്പുകളിലെ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് കോണ്‍ഗ്രസ്. വയനാട് ലോക്‌സഭ മണ്ഡലത്തില്‍ എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി സ്ഥാനാര്‍ഥിയാകും. പാലക്കാട് രാഹുല്‍ മാങ്കൂട്ടത്തിലും ചേലക്കരയില്‍ രമ്യാ ഹരിദാസുമാണ് സ്ഥാനാര്‍ഥി. എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാലാണ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചത്.
Read Moreമദനി അതീവ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ
കൊച്ചി: ആരോഗ്യസ്ഥിതി മോശമായതിനെ തുടർന്ന് പിഡിപി ചെയർമാൻ അബ്‌ദുള്‍ നാസർ മഅദനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചത്. കടുത്ത ശ്വാസ തടസമുണ്ടായതിനെ തുടർന്ന് ഇന്ന് ഉച്ചയോടെ ആശുപത്രിയില്‍ അഡ്‌മിറ്റ് ചെയ്‌തെന്നാണ് വിവരം. ഹൃദയമിടിപ്പ് കുറയുകയും രക്താതിസമ്മർദം ക്രമാതീതമായി വർധിക്കുകയും ചെയ്‌ത അവസ്ഥയിലായിരുന്നു. വിശദമായ പരിശോധനയ്‌ക്ക് ശേഷം മഅദനിയെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. വെന്റിലേറ്റർ സഹായത്തോടെയാണ് ശ്വാസോഛ്വാസം ക്രമീകരിച്ചിരിക്കുന്നത്. ഹീമോഡയാലിസിസിന് വിധേയമായിക്കൊണ്ടിരിക്കുന്നു
Read Moreബെംഗളൂരുവിൽ കനത്ത മഴ; മൈസൂരു എക്സ്പ്രസ്സ് വേ യാത്രക്കാർക്ക് ജാഗ്രത നിർദേശം
ബെംഗളൂരു: നഗരത്തില്‍ ശക്തമയ മഴയെ തുടർന്ന് ജാഗ്രത നിർദേശം. കനത്ത മഴ മുന്നറിയിപ്പിനെ തുടര്‍ന്നും ബെംഗളൂരു അര്‍ബന്‍ ജില്ലയില്‍ മഴ തുടരുന്നതിനാലും മൈസുരു- കനത്ത മഴയെ തുടര്‍ന്ന് വാഹനത്തിനുള്ളിനുള്ള ദൂരക്കാഴ്ച കുറവായതിനാല്‍ വേഗതയില്‍ വാഹനമോടിക്കരുതെന്നും അധികൃതര്‍ നിര്‍ദേശിച്ചു. അതേസമയം, കനത്ത മഴയെ തുടര്‍ന്ന് ബെംഗളൂരു അര്‍ബന്‍ ജില്ലയില്‍ നാളെ സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചു. അര്‍ബന്‍ ജില്ലയിലെ എല്ലാ സ്‌കൂളുകള്‍ക്കും നാളെ അവധി ആയിരിക്കുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. അംഗനവാടി, പ്രൈമറി, ഹൈസ്‌കൂളുകള്‍ക്ക് അവധി ബാധകമാണ്. കോളേജുകള്‍ക്ക് ഇതുവരെ അവധി പ്രഖ്യാപിച്ചിട്ടില്ല. ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിക്കുകയും…
Read Moreപോലീസായി ചമഞ്ഞ് 3000 രൂപ തട്ടിയെടുത്തു; അനുഭവം പങ്കുവച്ച് യുവാവ്
ബെംഗളൂരു: പോലീസായി ചമഞ്ഞ് തന്നില്‍ നിന്നും പണം തട്ടിയതിനെ കുറിച്ചുള്ള അനുഭവം പങ്കിട്ട് യുവാവിന്റെ പോസ്റ്റ്. പോലീസ് എന്ന വ്യാജേന തന്നില്‍ നിന്നും 3000 രൂപ അവർ തട്ടിയെടുത്തു എന്നാണ് പോസ്റ്റില്‍ പറയുന്നത്. “ഞാൻ കസ്തൂരി നഗറിനടുത്തുള്ള ഒരു സുഹൃത്തിൻ്റെ വീട്ടില്‍ നിന്ന് വീട്ടിലേക്ക് വരികയായിരുന്നു. പെട്ടെന്ന് മൂന്നുപേർ തന്നെ തടഞ്ഞു. ഒരാള്‍ പോലീസ് യൂണിഫോമിലായിരുന്നു. പിന്നെ സാധാരണ വസ്ത്രത്തില്‍ രണ്ട് പേരും. എന്നെ കൈ വീശിക്കാണിച്ചു. താൻ വണ്ടിയില്‍ നിന്നും താഴെയിറങ്ങി. അവർ പോലീസുകാരാണെന്നാണ് തോന്നുമായിരുന്നു, പക്ഷേ മഫ്തിയിലായിരുന്നു. അവരില്‍ ഒരാള്‍ തൻ്റെ…
Read Moreപ്രിൻസിപ്പലിൻ്റെ പീഡനം; അധ്യാപിക ആത്മഹത്യയ്ക്ക് ശ്രമിച്ചു
ബെംഗളൂരു: പ്രിൻസിപ്പലിൻ്റെ പീഡനത്തെ തുടർന്ന് അസിസ്റ്റൻ്റ് പ്രൊഫസർ കോളേജിൽ ആത്മഹത്യയ്ക്ക് ശ്രമിച്ചു. കോളേജിൽ വച്ച് ഗുളിക കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചത്, പ്രൊഫസറാണ് ഷബാനയാണ്. ബെംഗളൂരുവിലെ എസ്എസ്എം ആർവി ഗ്രാജുവേറ്റ് കോളേജിലാണ് സംഭവം. ആത്മഹത്യക്ക് കാരണമായി ഇവർ പറഞ്ഞത് പ്രിൻസിപ്പലിൻ്റെ പീഡനമാണ്. ആത്മഹത്യയ്ക്ക് ശ്രമിക്കുന്നതിന് മുമ്പ് പ്രൊഫസർ ഷബാന പ്രിൻസിപ്പൽ ചേംബറിൽ പോയിരുന്നു. ഇതിന് ശേഷം സ്റ്റാഫ് റൂമിലെത്തി ഗുളികകൾ വിഴുങ്ങുകയായിരുന്നു. സ്റ്റാഫ് റൂമിൽ ഗുളിക വിഴുങ്ങി അവശയായി കിടക്കുന്ന ഷബാനയെ മറ്റ് ജീവനക്കാർ ഉടൻ തന്നെ പ്രദേശത്തെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയ്ക്കായി പ്രവേശിപ്പിച്ചു. ആശുപത്രി…
Read Moreശക്തമായ മഴ; നഗരത്തിലെ സ്കൂളുകൾക്ക് അവധി
ബെംഗളൂരു: കനത്ത മഴയെ തുടർന്ന് നഗരത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെയും മറ്റന്നാളും അവധി പ്രഖ്യാപിച്ചു. നഗരത്തിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. നഗരത്തിലെ ചില സർവകലാശാലകളിൽ പരീക്ഷകൾ നടക്കുന്നതിനാലാൽ അവധി നൽകിയിട്ടില്ല. അവധിയില്ലാതെ ക്ലാസുകളിലേക്ക് വരുന്ന വിദ്യാർഥികളുടെ സുരക്ഷ ചുമതല അതാത് സ്ഥാപനങ്ങൾ ഏറ്റെടുക്കണമെന്നും അധികൃതർ അറിയിച്ചു. എല്ലാ കുട്ടികളും സുരക്ഷിതമായി കോളേജിലെക്കും, തിരിച്ച് വീട്ടിലേക്കും എത്തുന്നുണ്ടെന്ന് സ്ഥാപനം മേധാവികൾ ഉറപ്പ് വരുത്തണമെന്നും നിർദേശിച്ചു. സ്വകാര്യ സ്ഥാപനങ്ങൾ ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം അനുവദിക്കണമെന്നും നിർദേശമുണ്ട്. ജീവനക്കാരെ യാത്ര ചെയ്യാൻ അനുവദിക്കരുതെന്നും, അവരോട് വീട്ടിലിരുന്ന് ജോലി…
Read More