പോലീസായി ചമഞ്ഞ് 3000 രൂപ തട്ടിയെടുത്തു; അനുഭവം പങ്കുവച്ച് യുവാവ്

ബെംഗളൂരു: പോലീസായി ചമഞ്ഞ് തന്നില്‍ നിന്നും പണം തട്ടിയതിനെ കുറിച്ചുള്ള അനുഭവം പങ്കിട്ട് യുവാവിന്റെ പോസ്റ്റ്‌.

പോലീസ് എന്ന വ്യാജേന തന്നില്‍ നിന്നും 3000 രൂപ അവർ തട്ടിയെടുത്തു എന്നാണ് പോസ്റ്റില്‍ പറയുന്നത്.

“ഞാൻ കസ്തൂരി നഗറിനടുത്തുള്ള ഒരു സുഹൃത്തിൻ്റെ വീട്ടില്‍ നിന്ന് വീട്ടിലേക്ക് വരികയായിരുന്നു. പെട്ടെന്ന് മൂന്നുപേർ തന്നെ തടഞ്ഞു. ഒരാള്‍ പോലീസ് യൂണിഫോമിലായിരുന്നു. പിന്നെ സാധാരണ വസ്ത്രത്തില്‍ രണ്ട് പേരും. എന്നെ കൈ വീശിക്കാണിച്ചു. താൻ വണ്ടിയില്‍ നിന്നും താഴെയിറങ്ങി. അവർ പോലീസുകാരാണെന്നാണ് തോന്നുമായിരുന്നു, പക്ഷേ മഫ്തിയിലായിരുന്നു. അവരില്‍ ഒരാള്‍ തൻ്റെ താക്കോല്‍ എടുത്തു. അവരെല്ലാവരും 50 വയസ്സിനു മുകളില്‍ പ്രായമുള്ളവരായിട്ടാണ് തോന്നിയത് എന്ന് യുവാവിന്റെ പോസ്റ്റില്‍ പറയുന്നു. ‌

  കൊട്ടിയൂർ ക്ഷേത്രത്തിൽ കന്നഡ ഭക്തർക്ക് നേരെ അതിക്രമമെന്ന് ആക്ഷേപം: സോഷ്യൽ മീഡിയയിൽ ദൃശ്യങ്ങൾ വൈറലാകുന്നു

അവർ യുവാവിനോട് എവിടെയാണ് താമസിക്കുന്നത്, എവിടെ നിന്നും വരുന്നു, വലിക്കുകയോ കുടിക്കുകയോ ചെയ്തിട്ടുണ്ടോ എന്നെല്ലാം ചോദിച്ചു. പിന്നീട്, യുവാവിന്റെ ഫോണും വാലറ്റും പിടിച്ചുവാങ്ങി പരിശോധിച്ചു. ഫോട്ടോയില്‍ നോക്കി. ഫോട്ടോസ് കൊള്ളാമെന്നും കൂടെയുള്ളത് കാമുകിയാണോ എന്നും കാമുകി കൊള്ളാമല്ലോ എന്നുമൊക്കെ ചോദിച്ചുവത്രെ.

പിന്നീട്, ഇവയെല്ലാം തിരികെ നല്‍കി. എന്തെങ്കിലും പ്രശ്നമുണ്ടാകുന്നതിന് മുമ്പ് വേഗം പൊക്കോളാനും പറഞ്ഞു. എന്നാല്‍, ആ സമയത്തിനുള്ളില്‍ വാലറ്റില്‍‌ നിന്നും 3000 രൂപ പോയിരുന്നു. വീട്ടിലെത്തി പരിശോധിച്ചപ്പോഴാണ് അതിലുണ്ടായിരുന്ന 500 രൂപാ നോട്ടുകള്‍ കാണാതായതായി മനസിലാവുന്നത്. തന്റെ ശ്രദ്ധ മാറിയ സമയത്ത് അവർ എടുത്തതായിരിക്കണം എന്നാണ് യുവാവ് പറയുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ലോകത്തിലെ ഏറ്റവും വിലകൂടിയ മിയാസാക്കി വരെ ലാൽബാഗിലേക്ക്; മാമ്പഴ പ്രേമികൾക്കായി ഒരുങ്ങുന്ന ആ സർപ്രൈസ്!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പകൽ യാത്ര രാത്രിയിലാക്കി; ബെംഗളൂരു വന്ദേ ഭാരത് ട്രെയിൻ ഇന്ന് വല്ലാതെ വൈകും, കാരണമിത്
[masterslider id="10"]

Related posts