സംസ്ഥാനത്ത് അഞ്ചാമത്തെ കോവിഡ് മരണം;6 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു;ആകെ രോഗികളുടെ എണ്ണം 181ആയി;28 പേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടു.

ബെംഗളൂരു : സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി,സംസ്ഥാനത്തെ ആകെ മരണസംഖ്യ 5 ആയി.

ഇന്ന് സംസ്ഥാനത്ത് 6 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു,28 പേര്‍ ഇതുവരെ രോഗം ഭേദമായി ആശുപത്രി വിട്ടു ഇതെല്ലാം ചേര്‍ത്ത് ആകെ രോഗ ബാധിതരുടെ എണ്ണം 181 ആയി.നിലവില്‍ 148 രോഗികള്‍ വിവിധ ആശുപത്രികളില്‍ കഴിയുന്നുണ്ട്.

ഇന്നത്തെ രോഗ ബാധിതരുടെ വിവരങ്ങള്‍ താഴെ :

രോഗി 176 :ദുബായില്‍ നിന്ന് തിരിച്ചെത്തിയ ഉത്തര കന്നഡ സ്വദേശിയായ 26 കാരി,ഭട്ട്കള്‍ ആശുപത്രിയില്‍  ചികിത്സയിലാണ്.

രോഗി 177: 65 വയസ്സുകാരി കലബുറഗിയിലെ ആശുപത്രിയില്‍ ഇന്നലെ മരിച്ചു.

രോഗി 178: രോഗി 175 ന്റെ അമ്മ ,കലബുറഗിയില്‍ ചികിത്സയിലാണ്.

  നമ്മ മെട്രോ ബ്ലൂ ലൈൻ നിർമ്മാണം നീളുന്നു: ജീവനക്കാർക്ക് 'വർക്ക് ഫ്രം ഹോം' പരിഗണനയിൽ

രോഗി 179 : രോഗി 134 ,13൮ എന്നിവരുമായി നേരിട്ട് സമ്പര്‍ക്കം പുലര്‍ത്തിയിരുന്ന 35 കാരന്‍ ആയ മണ്ഡ്യ സ്വദേശി,അവിടെ തന്നെ ചികിത്സയിലാണ്.

രോഗി 180 : ഡല്‍ഹിയിലേക്ക് യാത്ര ചെയ്ത 23 കാരനായ ചിക്കബല്ലാപുര സ്വദേശി,ഇവിടുത്തെ ആശുപത്രിയില്‍ ചികിത്സയിലാണ്.

രോഗി 181 : ഡല്‍ഹിയിലേക്ക് യാത്ര ചെയ്ത 27 കാരി ,ബെംഗളൂരുവിലെ ആശുപത്രിയില്‍ ചികിത്സയിലാണ്.

ജില്ലകള്‍ അടിസ്ഥാനമാക്കിയുള്ള കണക്ക് :

ബെംഗളൂരു നഗര ജില്ലയില്‍ ഇതുവരെ 63 കേസുകള്‍ റിപ്പോര്‍ട്ട്‌ ചെയ്തു അതില്‍ 16 പേര്‍ ആശുപത്രി വിട്ടു ,ഒരു മരണം ,നിലവില്‍ കേസുകള്‍ 46.

മൈസുരു ജില്ലയില്‍ ആകെ 35 കേസുകള്‍.

  ബെംഗളൂരുവിൽ 500 രൂപയുടെ ബിരിയാണി, കിട്ടുന്നത് 350 രൂപയ്ക്ക്! ഹോട്ടലുടമകളുടെ വയറ്റത്തടിച്ച് ഓൺലൈൻ ഭീമന്മാർ

ദക്ഷിണ കന്നഡ ജില്ല 12 കേസുകളില്‍ 4 പേര്‍ ആശുപത്രി വിട്ടു.

ഉത്തര കന്നഡ 9 പേരില്‍ 2 പേര്‍ ആശുപത്രി വിട്ടു.

ചിക്കബല്ലാപുരയില്‍ എട്ടു പേര്‍.

കലബുറഗിയില്‍ 9 പേരില്‍ 2 പേര്‍ ആശുപത്രി വിട്ടു 2 മരണം.

ബെള്ളാരിയില്‍ 6 പേര്‍ ,ദാവനഗരെയില്‍ 3 ല്‍ 2 പേര്‍ ആശുപത്രി വിട്ടു,

ബീദറില്‍ 10 ,ബാഗല്‍ കോട്ടില്‍ 5  ഒരു മരണം ,ബെലഗവിയില്‍ 7 ,ബെംഗളൂരു ഗ്രാമ ജില്ല 3,മണ്ഡ്യ 4 ,തുമക്കുരു 1 ,കൊടുഗു 1 ,ഉടുപ്പി 3,ധാര്‍ വാടാ,ഗദഗ് ജിലകളില്‍ ഓരോരോ കേസുകള്‍.

കോവിഡ് രോഗവുമായി ബന്ധപ്പെട്ട് ഞങ്ങള്‍ പ്രസിദ്ധീകരിച്ച വാര്‍ത്തകള്‍ താഴെ ലിങ്കില്‍ ലഭ്യമാണ്.

http://bangalorevartha.in/covid-19

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വിവാദ യൂട്യൂബർ ‘തൊപ്പി’യുടെ ചാനൽ പൂട്ടി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts