ലോക്ക് ഡൗൺ കാരണം നാട്ടിലെത്താൻ 230 കിലോമീറ്റർ കാൽനടയായി സഞ്ചരിച്ച യുവതി വഴിയിൽ കുഴഞ്ഞു വീണ് മരിച്ചു.

ബെംഗളൂരു : കോവിഡ് പടർന്നു പിടിക്കാതിരിക്കാൻ പ്രധാനമന്ത്രി ലോക്ക് ഡൗൺ പ്രഖ്യാപിച്ചപ്പോൾ മധ്യ വർഗ്ഗത്തിനും അതിന് മുകളിലുള്ളവർക്കും അത് ബാധിച്ചതിനേക്കാൾ കൂടുതൽ ദിവസവേതനത്തിന് ജോലിയെടുക്കുന്നവരിൽ പലരുടെയും ജീവിതത്തെ അത് പ്രതികൂലമായി ബാധിച്ചു.

ഇപ്പോൾ ജീവിക്കുന്ന സ്ഥലത്ത് തന്നെ തുടരുക എന്നായിരുന്നു നിർദേശമെങ്കിലും നഗരത്തിൽ നിന്ന് പലരും സ്വന്തം നാട്ടിലേക്ക് പലായനം ചെയ്തിരുന്നു.

  പോസ്റ്റ് ഓഫീസിലെത്തിയ ലഘുഭക്ഷണപ്പെട്ടിയിൽ മൂന്ന് കോടി രൂപയുടെ ഹൈഡ്രോ കഞ്ചാവ് കണ്ടെത്തി!

ഇതിൽ ബെംഗളൂരുവിൽ നിന്ന് റായിച്ചൂരിലേക്ക് കാൽനടയായി പോയ നിർമാണ തൊഴിലാളിയായ സ്ത്രീ ബെളളാരിയാണ് കുഴഞ്ഞുവീണുമരിച്ചത്.

ശരിയായ രീതിയിൽ ഭക്ഷണം പോലും കഴിക്കാതെ കനത്ത വെയിലിൽ നടന്നതോടെ നിർജലീകരണം സംഭവിക്കുകയായിരുന്നു.

റായ്ച്ചൂർ സിദ്ധന്നൂർ താലൂക്കിലെ വെങ്കിടേഷ് നഗർ സ്വദേശി ഗംഗമ്മ (29) ആണ് മരിച്ചത്.

തുമക്കുരു വരെ ട്രാക്ടറിലാണ് ഗംഗമ്മയും ഭർത്താവ് മല്ലികാർജ്ജുനയും മറ്റ് തൊഴിലാളികളും സഞ്ചരിച്ചത്.

അത് പോലീസ് തടഞ്ഞതോടെ ഇവർ യാത്ര തുടങ്ങി 230 കിലോമീറ്റർ ദൂരം പിന്നിട്ടപ്പോഴാണ് കുഴഞ്ഞുവീണത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരു - തുമകൂരു റൂട്ടിൽ ഏറ്റവും ദൈർഘ്യമേറിയ എസി ബസ് സർവീസുമായി ബിഎംടിസി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരു നിവാസികൾ സൂക്ഷിക്കുക! അടുത്ത 3 ദിവസത്തേക്ക് നഗരത്തിൽ മഴയോടൊപ്പം ശക്തമായ കാറ്റിന് സാധ്യത
[masterslider id="10"]

Related posts